Latest News

ഡല്‍ഹിയിലെ അക്ബര്‍ റോഡ് സൈന്‍ബോര്‍ഡ് വൃത്തിഹീനമാക്കി ഹിന്ദുത്വര്‍(വിഡിയോ)

ഡല്‍ഹിയിലെ അക്ബര്‍ റോഡ് സൈന്‍ബോര്‍ഡ് വൃത്തിഹീനമാക്കി ഹിന്ദുത്വര്‍(വിഡിയോ)
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബര്‍ റോഡ് സൈന്‍ബോര്‍ഡ് വൃത്തിഹീനമാക്കി ഹിന്ദുത്വര്‍. ഹിന്ദു രാജാവ് മഹാറാണ പ്രതാപിന്റെ പ്രതിമ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് ആക്രമം. ഡല്‍ഹിയിലെ അക്ബര്‍ റോഡ് സൈന്‍ബോര്‍ഡില്‍ കറുത്ത പെയിന്റ് ഒഴിക്കുകയായിരുന്നു.

സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുറത്തുവന്നിട്ടുണ്ട്, അതില്‍ അമിത് റാത്തോഡ് എന്നൊരാള്‍ രജപുത്ര രാജാവിനെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ലെന്ന് പറയുന്നത് കേള്‍ക്കാം. ''ഐഎസ്ബിടി കശ്മീരി ഗേറ്റില്‍ നടന്ന സംഭവം പോലിസ് ഭരണകൂടവും ഡല്‍ഹി സര്‍ക്കാരും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണം, അവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം,'' അമിത് റാത്തോഡ് പറയുന്നു. മുഗള്‍ ചക്രവര്‍ത്തിയുടെ പേരുകള്‍ എഴുതിയ എല്ലാ സൈന്‍ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നഗരം മുഴുവന്‍ പോകുമെും അവര്‍ അവകാശപ്പെട്ടു.

വീഡിയോയില്‍ സൈന്‍ബോര്‍ഡില്‍ പെയിന്റ് പുരട്ടുന്ന വിജയ് പറയുന്നത് കേള്‍ക്കാം, 'അക്ബര്‍, ബാബര്‍, ഹുമയൂണ്‍ തുടങ്ങിയ അധിനിവേശക്കാരുടെ സൈന്‍ബോര്‍ഡുകള്‍ ഞങ്ങള്‍ തുടര്‍ച്ചയായി നീക്കം ചെയ്യുന്നു, സര്‍ക്കാരിന്റെ കണ്ണുകള്‍ തുറന്ന് ഒരു തീരുമാനമെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അക്രമികള്‍ നമ്മുടെ സഹോദരിമാരെയും അമ്മമാരെയും ബലാല്‍സംഗം ചെയ്തു, മരങ്ങളില്‍ തൂക്കിലേറ്റി, ക്ഷേത്രങ്ങള്‍ തകര്‍ത്തു, ഇന്ത്യയുടെ ഐക്യം തകര്‍ത്തു.

ബോളിവുഡ് സിനിമയായ ചാവ്വ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, ഏകദേശം ഒരു മാസം മുമ്പ്, ഫെബ്രുവരി 22 ന് ദേശീയ തലസ്ഥാനത്തെ അക്ബര്‍ റോഡിലെയും ഹുമയൂണ്‍ റോഡിലെയും സൈന്‍ബോര്‍ഡുകള്‍ വികൃതമാക്കിയ സമാനമായ ഒരു സംഭവം ഉണ്ടായി. പ്രതിഷേധക്കാര്‍ അതില്‍ ഛത്രപതി ശിവാജി മഹാരാജിന്റെ ചിത്രം ഒട്ടിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it