Latest News

ഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടം: ഫെഫ്ക

ഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടം: ഫെഫ്ക
X

കൊച്ചി: നടി ഹണി റോസിന് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. ഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടമാണെന്നും ഫെഫ്ക പറഞ്ഞു. നടിയുടെ കൂടെ നില്‍ക്കുമെന്നും എല്ലാതരത്തിലുളള പിന്തുണയും ഉണ്ടാകുമെന്നും ഫെഫ്ക കൂട്ടിചേര്‍ത്തു. ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും അവര്‍ പറഞ്ഞു.

പൊതുവേദിയില്‍ അപമാനിച്ചുവെന്ന് പറഞ്ഞ് ഹണി റോസ് നല്‍കിയ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെന്‍ട്രല്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ്.

Next Story

RELATED STORIES

Share it