Latest News

'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും'; മലിനീകരണം വര്‍ധിച്ചതില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി

ലിനീകരണ തോത് അപകടകരമാം വിധം ഉയരുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എത്രയും വേഗം വിശദീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് സുപ്രിം കോടതി

നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും; മലിനീകരണം വര്‍ധിച്ചതില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: മലിനീകരണ തോത് അപകടകരമാം വിധം ഉയരുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എത്രയും വേഗം വിശദീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് സുപ്രിം കോടതി.മലിനീകരണ തോത് ഭയാനകമായ രീതിയില്‍ വര്‍ധിച്ചിട്ടും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) നാലാം ഘട്ടം നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയതില്‍ സുപ്രിം കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനങ്ങളുടെ ജീവിതം അപകടകരമാകുന്ന ഇൗ ഘട്ടത്തില്‍ സര്‍ക്കാറിനെങ്ങനെ നോക്കിയിരിക്കാന്‍ സാധിക്കുന്നെന്നും എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

ഹെവി വാഹനങ്ങള്‍ രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതുള്‍പ്പെടെയുള്ള ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ നാലാം ഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങുമെന്നും ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ ബെഞ്ചിനെ അറിയിച്ചു.

വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഒഴികെ തിങ്കളാഴ്ച മുതല്‍ എല്ലാ സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി എക്സില്‍ അറിയിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it