- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമിക്രോന്‍ എത്രത്തോളം മാരകമാണ്? മുന്‍നിര ശാസ്ത്രജ്ഞര്‍ക്ക് പറയാനുള്ളത് ഇതാ
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതോടെ അതിനെക്കുറിച്ചുള്ള കഥകളും പ്രചരിച്ചുതുടങ്ങി. ചിലര്‍ ഒമിക്രോണ്‍ മാരകമാണെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് പറയാനുളളത് അത് അത്ര മാരകമല്ലെന്നാണ്. പല മേഖലയിലെയും ശാസ്ത്രജ്ഞര്‍ക്ക് പറയാനുള്ളത് പലതാണ്.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഒമിക്രോണ്‍ അതീവ ഗുരുതരമാണ്. ഒമിക്രോണ്‍ വഴി കൊവിഡ് 19 ന്റെ മറ്റൊരു തരംഗം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ അനന്തരഫലം അതീവ ഗുരുതരമായിരിക്കുമെന്ന് സംഘടനയുടെ സാങ്കേതിക റിപോര്‍ട്ടില്‍ പറയുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണം പോലും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യവുമുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദത്തെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകാരോഗ്യസംഘടന ഒമിക്രോണ്‍ എന്ന് പേരിട്ടത്. ഡല്‍റ്റ, ആര്‍ഫ, ബീറ്റ, ഗാമ തുടങ്ങിയ കൊവിഡ് വകഭേദത്തേക്കാള്‍ അതീവ അപകടകാരിയാണ് ഒമിക്രോണെന്ന് സംഘടന പറയുന്നു.
ഇന്ത്യയിലെ മുന്‍നിര ബയോ മെഡിക്കല്‍ ശാസ്്ത്രജ്ഞനായ ഡോ. ഗഗന്‍ദീപ് കാങ് പറയുന്നതനുസരിച്ച് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വകഭേദമാണെന്നതില്‍ സംശയമില്ല. ഇന്ത്യയില്‍ വാക്‌സിന്‍ ലഭിക്കുന്നതിനു മുമ്പ് രോഗം ബാധിച്ച നിരവധി പേരുള്ളതുകൊണ്ട് പുതിയ വകഭേദം വലിയ ഗുരുതരാവസ്ഥയുണ്ടാക്കില്ലെന്ന് അദ്ദേഹം പറയുന്നു. വാക്‌സിനും രോഗം മൂലം ലഭിക്കുന്ന പ്രതിരോധവും മികച്ച ഫലം നല്‍കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇക്കാര്യത്തില്‍ നാം ഭാഗ്യവാന്മാരുമാണത്രെ.
വാക്‌സിന്‍ ലഭിച്ചശേഷം രോഗം ബാധിക്കുന്നവരിലും ഈ വകഭേദം വലിയ പ്രശ്‌നമുണ്ടാക്കില്ല. രോഗപ്രസരണത്തില്‍ ഇത് വലിയ സ്വാധീനം ചെലുത്തും.
രണ്ടും മൂന്നും വാക്‌സിന്‍ എടുത്തവരില്‍ ഈ വകഭേദം വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അതേ സമയം ഇക്കാര്യം പരിശോധിച്ച് ഉറപ്പിക്കണം.
പ്രസരണം കൂടുതലാണെന്നത് രോഗം ഗുരുതരമാണെന്നതിന് തെളിവല്ല. അങ്ങനെ അര്‍ത്ഥവുമില്ല. വലിയ തോതില്‍ പ്രസരിക്കുന്ന പല രോഗങ്ങളും ഗുരുതരമല്ല. ഒരു പക്ഷേ, ഒമിക്രോണ്‍ കൂടുതല്‍ പ്രസരിക്കുകയും കുറച്ച് ഗുരതരമാവുകയും ചെയ്യുന്ന വൈറസാവുമെന്നാണ് കരുതുന്നത്. ഉദാഹരണം എച്ച്1എന്‍ 1 വലിയ പ്രസരണശേഷിയുളളതാണെങ്കിലും പല ഇന്‍ഫഌവന്‍സ വൈറസുകളെയും പോലെ അത്ര മാരകമല്ല.
നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ ഒമിക്രോണ്‍ വൈറസുകള്‍ക്ക് സാധിക്കുമെന്നാണ് ബ്രിട്ടീഷ് വൈദ്യശാസ്ത്ര വിദഗ്ധന്‍ പോള്‍ ബുര്‍ട്ടന്റെ ആശങ്ക.
എയിംസിലെ ഡോ. ഗുലേരിയയുടെ അഭിപ്രായത്തില്‍ ഒമിക്രോണ്‍ വാക്‌സിനുകളെ പ്രതിരോധിക്കാവുന്നിടത്തോളം ശക്തമാണ്. അവ തങ്ങള്‍ക്കു ചുറ്റും ഒരു പ്രതിരോധ സംവിധാനം നിര്‍മിക്കുന്നു. ഇത് ആന്റിബോഡികളിലൂടെ വൈറസിനെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടുളള പരിപാടിയാക്കും.
പ്രസരണത്തെക്കുറിച്ച് അധികം അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രസരണ ശേഷി കൂടുതലാണെന്നാണ് ഗുലേരിയ പറയുന്നത്. ഡല്‍റ്റ വകഭേദവും ഒമിക്രോണും തമ്മില്‍ വലിയ അന്തരമില്ല. രണ്ടിന്റെയും ലക്ഷണങ്ങളും സമാനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒമിക്രോണ്‍ കൂടുതല്‍ മാരകമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്പ്രദേശില് ഏറ്റുമുട്ടല്; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT