Latest News

ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ടുവരെയാകാം?

ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ടുവരെയാകാം?
X

ഇടപാടുകാരെക്കൊണ്ട് അക്കൗണ്ടുകള്‍ തുറപ്പിക്കാന്‍ ഓരോ ബാങ്കും പലപ്പോഴായി പലതരം സ്‌കീമുകള്‍ കൊണ്ടുവരാറുണ്ട്. പലതരം ഓഫറുകള്‍ അവര്‍ മുന്നോട്ടുവയ്ക്കും. ഇത് ഒന്നില്‍കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കും. അങ്ങനെ ഒന്നില്‍ക്കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുന്നതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങളുണ്ട്. ഒപ്പം ചില ദോഷങ്ങളുമുണ്ടെന്നും മറക്കേണ്ട. ഒന്നില്‍ക്കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മനസ്സലുണ്ടാവണം. മിനിമം ബാലന്‍സ്, പണം പിന്‍വലിക്കല്‍ പരിധി, ബാങ്ക് ചാര്‍ജുകള്‍.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. മിനിമം ബാലന്‍സ് തീരുമാനിക്കുന്നത് ബാങ്കുളാണ്. സര്‍വീസ് ചെയ്യുന്നതിനും അക്കൗണ്ട് പരിപാലിക്കുന്നതിനുമുള്ള ചെലവ് പരിഗണിച്ചാണ് അവര്‍ ഈ തുക തീരുമാനിക്കുന്നത്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക നിരക്കുകള്‍ ചുമത്താന്‍ കഴിയും.

ഇപ്പോള്‍, ഒന്നോ രണ്ടോ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് സൗകര്യപ്രദമാണെങ്കിലും, ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കില്‍ അതൊരു വെല്ലുവിളിയായി മാറിയേക്കാം.

ചില സേവിംഗ് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പണം പിന്‍വലിക്കുന്നതിന് പ്രതിദിന പരിധിയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുന്നത് സഹായകമാകും. വിവിധ അക്കൗണ്ടുകളില്‍ നിന്ന് വലിയ തുക പിന്‍വലിക്കാം.

എത്ര സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കാമെന്നതിന് പരിധിയില്ല. എന്നാല്‍, കുറച്ച് കാലം അക്കൗണ്ടില്‍ ഇടപാടുകള്‍ നടക്കാതിരുന്നാല്‍ അത് പ്രവര്‍ത്തനരഹിതമായി പരിഗണിക്കപ്പെട്ടേക്കാം. കൂടാതെ, അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ പലതരം നിരക്കുകള്‍ ചുമത്താം. അത് ബാങ്ക് ബാലന്‍സ് ഇടിയുന്നതിലേക്ക് നയിക്കും.

ബാങ്കുകള്‍ സൗജന്യമായി നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ചിലതിന് ഫീസ് നല്‍കണം. അത് ബാങ്കുകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം. ഒരു ഉപഭോക്താവ് എന്ന നിലയില്‍, ബാങ്കുകളുടെ വ്യത്യസ്ത ഫീസും ചാര്‍ജുകളും നാം അറിഞ്ഞിരിക്കണം. പലപ്പോഴും, പല ചാര്‍ജുകളും ഉപഭോക്താക്കള്‍ക്ക് അറിയണമെന്നില്ല. ഒരു അക്കൗണ്ട് തുറക്കുമ്പോഴോ ഇടപാടുകള്‍ തുടങ്ങുമ്പോഴോ എല്ലാ വിവരങ്ങളും ശേഖരിക്കണം.

പല ഡെബിറ്റ് കാര്‍ഡുകളും ഫ്രീയാണ്. പക്ഷേ, ചിലതിന് ജോയിനിങ് ഫീസ് നല്‍കണം. വാര്‍ഷിക ഫീസും നല്‍കേണ്ടിവരും. എസ്ബിഐക്ക് ചില ഡെബിറ്റ് കാര്‍ഡിന് 300 രൂപയും വാര്‍ഷിക ഫീസ് 125-350 രൂപയുമാണ്. റിപ്ലെയ്‌സ്‌മെന്റ് ഫീ 300 രൂപ വരും.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ ഡെബിറ്റ് കാര്‍ഡിന് 250 രൂപയാണ് ജോയിനിങ് ഫീ. വാര്‍ഷിക ഫീ 500 രൂപ.

എസ്ബിഐ റെഗുലര്‍ സേവിങ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴയില്ല. പഞ്ചാബ് നാഷനല്‍ ബാങ്കിന് നാല് മാസം കൂടുമ്പോഴാണ് ഇത് പരിഗണിക്കുന്നത്. പിഴ ഏകദേശം 400-600 രൂപ വരും.

എച്ച്ഡിഎഫ്‌സിക്ക് ഇത് 150-600 രൂപയാണ്.

എടിഎം ചാര്‍ജ് എസ്ബിഐക്ക് 10 രൂപ. പഞ്ചാബ് നാഷനല്‍ ബാങ്കിന് 10 രൂപ. എച്ച്ഡിഎഫ്‌സി ബാങ്കിന് 21 രൂപ. ഐസിഐസിഐക്ക് 21 രൂപ.

Next Story

RELATED STORIES

Share it