Latest News

കൊട്ടിഘോഷിച്ച മുദ്രാ ലോണ്‍ തൊഴിലുകള്‍ സൃഷ്ടിച്ചോ? ഉത്തരം നല്‍കാതെ മോദി സര്‍ക്കാര്‍

കൊട്ടിഘോഷിച്ച മുദ്രാ ലോണ്‍  തൊഴിലുകള്‍ സൃഷ്ടിച്ചോ?  ഉത്തരം നല്‍കാതെ മോദി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: 2019 കേന്ദ്ര ബജറ്റിനിടെയാണ് പീയുഷ് ഗോയല്‍ പ്രധാനമന്ത്രിയുടെ ചെറുകിട സംരഭകര്‍ക്കുള്ള മുദ്രാ ലോണ്‍ യോജനയെക്കുറിച്ച് വാചാലനായത്. തൊഴിലില്ലാത്തവര്‍ ഇപ്പോള്‍ തൊഴില്‍ദായകരായെന്നാണ് അദ്ദേഹം ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത്. തുടര്‍ന്ന് മുദ്രാ വായ്പ എത്ര തൊഴില്‍ സൃഷ്ടിച്ചുവെന്നാവശ്യപ്പെട്ട് എന്‍ഡിടിവി വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ ആദ്യ ചോദ്യത്തിനു മറുപടി നല്‍കാതെ മറ്റു ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുകയായിരുന്നു കേന്ദ്രം ചെയ്തത്. എന്‍ഡിടിവി നല്‍കിയ അപേക്ഷയിലെ ആദ്യ ചോദ്യം മുദ്രാ വായ്പ പ്രകാരം എത്ര തൊഴില്‍ നല്‍കി എന്നും ബജറ്റില്‍ അവതരിപ്പിച്ച സംഖ്യാകണക്ക് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്നുമായിരുന്നു. മുദ്രാ വായ്പ പ്രകാരം 15.56 കോടിയുടെ സഹായം അനുവദിച്ചെന്നും ബജറ്റിനിടെ മന്ത്രി പറഞ്ഞിരുന്നു. അതേസമയം, മുദ്രാവായ്പ വഴി സൃഷ്ടിച്ച തൊഴിലിനെ കുറിച്ച് കണക്കാക്കിയിട്ടില്ലെന്നാണ് മുദ്രാ പദ്ധതിയുടെ സിഇഒ ജിജി മാമന്‍ അറിയിച്ചത്.





Next Story

RELATED STORIES

Share it