Latest News

ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രയില്‍ 1,100 പേരെ ഒഴിപ്പിച്ചു

ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രയില്‍ 1,100 പേരെ ഒഴിപ്പിച്ചു
X

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തെത്തുടര്‍ന്ന് രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയിലെ ശ്രീകാകുളത്തുനിന്ന് 1,100 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി. ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ആന്ധ്ര തീരം തൊട്ടിട്ടുണ്ട്. ആന്ധ്രയുടെ തീരങ്ങളില്‍ കനത്ത തിരമാലകളും കാറ്റും അനുഭവപ്പെടുന്നുണ്ടെന്ന് എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നു. ശ്രീകാകുളം അടക്കം മൂന്ന് ജില്ലകളെ ഗുലാബ് ശക്തമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിരാവരണ സേനയുടെയും നാല് വീതം ടീമുകളെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

കനത്ത മഴ വെളളപ്പൊക്കത്തിന് കാരണമായേക്കുമെന്നും ഭയപ്പെടുന്നുണ്ടെന്ന് ശ്രീകാകുളം ജോയിന്റ് കലക്ടര്‍ സുമിത് കുമാര്‍ പറഞ്ഞു. ശ്രീകാകുളത്ത് 61 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 1,100 പേര്‍ കഴിയുന്നു.

അതിനിടയില്‍ ശ്രീകാകുളം മേഖലയില്‍ ആറ് മല്‍സ്യത്തൊഴിലാളികളെ കാണാനില്ല. പലാസയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്ന മല്‍സ്യത്തൊളിലാളികളെയാണ് കാണാതായത്.

ഗുലാബിനെ നേരിടുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഒഡീഷ മുഖ്യമന്ത്രി ഒരു യോഗം വിളിച്ചു. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് ഗുലാബിന്റെ ആക്രമണം ശക്തമായി അനുഭവപ്പെടുക.

Next Story

RELATED STORIES

Share it