- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഗൃഹനാഥന്‍ കായലില്‍ ചാടി മരിച്ചു

കൊച്ചി: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ റോ റോ ജങ്കാറില്‍നിന്നും കായലില്‍ ചാടി മരിച്ചു. ചെറായി ദേവസ്വം നടയില്‍ പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിന് സമീപം കുറ്റിപ്പിള്ളിശേരി ലളിത (57) യെ കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട ഭര്‍ത്താവ് ശശി (62) ആണ് കായലില്‍ ചാടി മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകന്‍ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് പുലര്‍ച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അയല്‍ക്കാരെയും പോലിസിനെയും അറിയിച്ച് പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തുടര്‍ന്ന് വിവരമറിഞ്ഞ് മുനമ്പം പോലിസ് വീട്ടിലും ആശുപത്രിയിലുമെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതിനിടെ, ഭര്‍ത്താവ് ശശിയെ കാണാതാവുകയായിരുന്നു. ഇയാളെ പുലര്‍ച്ചെ നാലോടെ ദേവസ്വം നട കവലയില്‍ കണ്ടിരുന്നു. ചില പരിചയക്കാര്‍ ചോദിച്ചപ്പോള്‍ നടക്കാനിറങ്ങിയതാണെന്നാണ് മറുപടി പറഞ്ഞത്. ഇതിനിടയില്‍ 6.30ഓടെയാണ് ഒരാള്‍ ഫോര്‍ട്ടുകൊച്ചി റോ റോ ജങ്കാറില്‍ നിന്ന് ചാടി മരിച്ചതായി പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കായലില്‍ ചാടി മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്. ലളിതയുടെ മൃതദേഹം പറവൂര്‍ താലൂക്കാശുപത്രിയിലും ശശിയുടെ മൃതദേഹം ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകുന്നേരം സംസ്‌കാരം നടത്തും.
RELATED STORIES
വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTകാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച കെണിയില്‍ വയോധിക കുടുങ്ങി; മകന്‍...
5 July 2025 3:09 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTപീഡനക്കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍
5 July 2025 2:35 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMTഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് നല്കിയാല് ഇസ്രായേലുമായി...
5 July 2025 2:05 PM GMT