Latest News

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടിസ്

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടിസ്
X

ആലപ്പുഴ: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടിസ്. ഹൈബ്രിഡ് കഞ്ചാവ് കേസിലാണ് നോട്ടിസ്

പ്രതികള്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്സൈസിനു ലഭിച്ചു. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനെ അറിയാമെന്നാണ് കൊച്ചിയില്‍ അന്വേഷണ സംഘത്തോട് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. ഇവരുമായി നടന്‍ ബന്ധപ്പെട്ട തെളിവുകളും പോലിസിനു ലഭിച്ചു.

പല താരങ്ങള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരങ്ങളും പോലിസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സിനിമാതാരങ്ങളെ കൂടി ചോദ്യം ചെയ്യാന്‍ എക്സൈസ് ഒരുങ്ങുന്നത്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it