Latest News

'ഇടക്കാല ആശ്വാസം, സുപ്രിംകോടതിക്ക് നന്ദി'; കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗഡി

ഇടക്കാല ആശ്വാസം, സുപ്രിംകോടതിക്ക് നന്ദി; കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗഡി
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രികോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ്ഗഡി.

'ഇടക്കാല ആശ്വാസത്തിന് സുപ്രിംകോടതിയോട് ഞാന്‍ നന്ദി പറയുന്നു. പാര്‍ലമെന്റില്‍ ഞങ്ങള്‍ ഉന്നയിച്ച മിക്കവാറും എല്ലാ വിഷയങ്ങളും കോടതി ഉന്നയിച്ചു. ഈ നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന് ഇന്നത്തെ വിധി കാണിക്കുന്നു. ഇത് ഒരു പക്ഷത്തിന്റെയും വിജയമല്ല, ഭരണഘടനയുടെ വിജയമാണ് ഇമ്രാന്‍ പ്രതാപ് ഗഡി പറഞ്ഞു. വരും ദിവസങ്ങളില്‍, കോടതി കൂടുതല്‍ ആശ്വാസം നല്‍കുകയും ഭൂമി തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചന തടയുകയും ചെയ്യുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര വഖഫ് കൗണ്‍സിലിലേക്കും സംസ്ഥാന ബോര്‍ഡുകളിലേക്കും പുതിയ നിയമനങ്ങള്‍ നടത്തില്ലെന്നും കേന്ദ്രം കോടതിക്ക് ഉറപ്പ് നല്‍കി. 1995 ലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടുമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. അടുത്ത വാദം മെയ് അഞ്ചിന് പരിഗണിക്കും.

Next Story

RELATED STORIES

Share it