Latest News

പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല; പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍

എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.ചര്‍ച്ചകള്‍ തുടരട്ടെ

പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല; പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍
X

കൊച്ചി: മോശം പെരുമാറ്റത്തില്‍ പൊതു സമൂഹത്തോട് മാപ്പു ചോദിച്ച് നടന്‍ വിനായകന്‍. കഴിഞ്ഞ ദിവസം നടന്‍ തന്റെ ഫ്‌ളാറ്റില്‍ വച്ച് അയല്‍ക്കാരനോട് അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളാണ് നടനു നേരെ ജനങ്ങളില്‍ നിന്നുമുണ്ടായത്. വിമര്‍ശനം കടുത്തതോടെ നടന്‍ മാപ്പുമായി രംഗത്തു വരികയായിരുന്നു. ഫെയ്‌സ് ബുക്കിലാണ് കുറിപ്പ്.

''സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.ചര്‍ച്ചകള്‍ തുടരട്ടെ''. എന്നാണ് കുറിപ്പ്.

മുമ്പും പലതരത്തിലുള്ള കേസുകള്‍ വിനായകനെതിരെ ഉണ്ടായിട്ടുണ്ട്. ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന്‍ നല്‍കിയ പരാതിയില്‍ വീട്ടിലെത്തിയ വനിതാ പോലിസിനോട് വിനായകന്‍ മോശമായി പെരുമാറിയിരുന്നു. പോലിസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനും നടന്‍ അറസ്റ്റ് നടപടി നേരിട്ടിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതിന് വിനായകനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Next Story

RELATED STORIES

Share it