Latest News

അമിത് ഷാ കള്ളം പറയുന്നു; താന്‍ തടവിലെന്ന്​ ഫാറൂഖ്​ അബ്​ദുല്ല

അമിത് ഷാ കള്ളം പറയുകയാണ്. താന്‍ തടവിലാണെന്നും ആഭ്യന്തര മന്ത്രി ഇങ്ങനെ കള്ളം പറയുന്നതില്‍ ദുഃഖം തോന്നുന്നുവെന്നും ഫാറൂഖ്​ അബ്​ദുല്ല ഒരു ദേശീയ മാധ്യമത്തോട്​ പ്രതികരിച്ചു

അമിത് ഷാ കള്ളം പറയുന്നു; താന്‍ തടവിലെന്ന്​ ഫാറൂഖ്​ അബ്​ദുല്ല
X

ന്യൂഡല്‍ഹി: നാഷനല്‍ കോണ്‍ഫറന്‍സ്​ നേതാവ്​ ഫാറൂഖ്​ അബ്​ദുല്ലയെ തടവില്‍ വയ്ക്കുകയോ അറസ്​റ്റ്​ ചെയ്യുകയോ ചെയ്​തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെ തള്ളി ഫാറൂഖ് അബ്ദുല്ല രം​ഗത്ത്. അമിത് ഷാ കള്ളം പറയുകയാണ്. താന്‍ തടവിലാണെന്നും ആഭ്യന്തര മന്ത്രി ഇങ്ങനെ കള്ളം പറയുന്നതില്‍ ദുഃഖം തോന്നുന്നുവെന്നും ഫാറൂഖ്​ അബ്​ദുല്ല ഒരു ദേശീയ മാധ്യമത്തോട്​ പ്രതികരിച്ചു. കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കവെ ഡിഎംകെ എംപി ടി ആര്‍ ബാലുവും ദയാനിധിമാരനുമാണ് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് ചോദിച്ചത്. തുടർന്നാണ് ഫാറൂഖ്​ അബ്​ദുല്ലയെ തടവില്‍ വെക്കുകയോ അറസ്​റ്റ്​ ചെയ്യുകയോ ചെയ്​തിട്ടില്ലെന്നും അദ്ദേഹം സ്വന്തം ഇഷ്​ട​പ്രകാരം വീട്ടിലിരിക്കുകയാണെന്നും അമിത്​ ഷാ പറഞ്ഞത്. നേരത്തെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഫാറൂഖ് അബ്ദുള്ള എവിടെയാണ് ഉള്ളതെന്ന് ചോദിച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും കുറിച്ച് ആര്‍ക്കുമറിയില്ല. അവരെ ഒറ്റപ്പെടുത്തരുത്. തീവ്രവാദികളല്ല അവര്‍. ജനാധിപത്യ താല്‍പര്യം അനുസരിച്ച് അവരെ വിട്ടയക്കണമെന്നും മമത പറയുന്നു. കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിനിടെ പാര്‍ലമെന്റില്‍ കശ്മീരിലെ നേതാക്കളുടെ അറസ്റ്റിനെതിരേ സര്‍ക്കാരിനെതിരെ കൂടുതല്‍ ചോദ്യങ്ങളുമായി പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it