Latest News

വകുപ്പുതല അന്വേഷണം പൂര്‍ത്തിയായില്ല; ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം കഴിയാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്

വകുപ്പുതല അന്വേഷണം പൂര്‍ത്തിയായില്ല; ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി
X

തിരുവനന്തപുരം: ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ നീട്ടാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. ഒമ്പത് മാസം മുമ്പാണ് ഐജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it