Latest News

അനധികൃത ഖനനം വ്യാപകം: ജിയോളജി വകുപ്പ്

അനധികൃത ഖനനം വ്യാപകം: ജിയോളജി വകുപ്പ്
X

ഇടുക്കി: ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകമെന്ന് ജിയോളജി വകുപ്പ്. ഏറ്റവും കൂടുതൽ നിയമലംഘനം ഇടുക്കി താലൂക്കിലാണെന്നാണ് വിവരാവകാശത്തിന് നൽകിയ മറുപടിയിൽ ജിയോളജി വകുപ്പ് അറിയിച്ചത്.

ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ഖനനങ്ങൾ നടക്കുന്നത്. കുളം നിർമ്മാണത്തിൻ്റെ മറവിലാണ് ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ ഖനനം നടത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും അത് ഓഫീസിൻ്റെ തന്നെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ജിയോളജി വകുപ്പ് മറുപടി പറയുകയും ചെയ്തു.

Next Story

RELATED STORIES

Share it