- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്‌സി എസ്പി / റ്റിഎസ്പി ആക്ട് നടപ്പിലാക്കുക: കേരള ദലിത് പാന്തേഴ്‌സ്

തിരുവനന്തപുരം : ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗ തിയും സാമ്പത്തിക വികാസവും ലക്ഷ്യം വെച്ചുകൊണ്ടുള്ള എസ്‌സി, എസ്പി റ്റിഎസ്പി ഫണ്ടുകളുടെ ദുര്‍വിനിയോഗവും പാഴാക്കലും തടയുവാന്‍ എസ്‌സി, എസ്പി റ്റി/എസ്പി ആക്ട് കേരളത്തില്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് കേരള ദലിത് പാന്തേഴ്‌സ് സെക്രട്ടേറിയറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു. മുന്‍ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വര്‍ഗ വികസനത്തിന് ഫലപ്രദവും ശാസ്ത്രീയവുമായ കാഴ്ച പാടുകളോ നയങ്ങളോ ഇല്ലാത്തത് ഈ വിഭാഗങ്ങളുടെ പുരോഗതിയെ പുറകിലേക്ക് തള്ളുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി .
ബഡ്ജറ്റ് പ്ലാനിംഗിലും ഫണ്ട് നീക്കി വെപ്പ് , ചിലവഴിക്കല്‍ എന്നീ കാര്യങ്ങള്‍ക്ക് മോണിറ്ററിംഗ് സംവിധാനം ഉണ്ടാകണമെന്ന് സി പി ജോണ്‍ അഭിപ്രായപ്പെട്ടു . എസ്‌സി, എസ്പി റ്റി/എസ്പി വിഷയത്തില്‍ ആന്ധ്രാപ്രദേശ് , കര്‍ണ്ണാടക , തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം നടപ്പിലാക്കിയ എസ്‌സി, എസ്പി റ്റി/എസ്പി ആക്ട് കേരളത്തിലും നടപ്പിലാക്കണം . ഫണ്ട് 100 ശതമാനം പട്ടിക വിഭാഗങ്ങളുടെ പ്രത്യേക വളര്‍ച്ചയ്ക്കായി വിനിയോഗിക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ മുന്നിലാണ് .
തുല്യതയും സാമൂഹ്യ നീതിയും കൈവരിക്കാന്‍ എസ്‌സി, എസ്പി റ്റി/എസ്പി ആക്ട് നടപ്പിലാക്കണമെന്ന് ധര്‍ണ്ണയില്‍ സംസാരിച്ച കേരള ദലിത് പാന്തേഴ്‌സ് പ്രസീഡിയം മെമ്പര്‍ കെ അംബുജാ ക്ഷന്‍ ആവശ്യപ്പെട്ടു . പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ 100 ശതമാനം എസ്‌സി. / എസ് ടി വിഭാഗങ്ങള്‍ക്കായി നല്‍കുക . പാലക്കാട് മെഡിക്കല്‍ കോളേജില്‍ സാമുദായിക പ്രാതിനിധ്യമുള്ള പ്രത്യേക ഗവേണിംഗ് കൗണ്‍സില്‍ രൂപീകരിക്കുക , എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുക , എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ദലിത് പാന്തേഴ്‌സ് ധര്‍ണ്ണ സംഘടിപ്പിച്ചത് . ജനറല്‍ സെക്രട്ടറി സതീഷ് പാണ്ടനാട് അദ്ധ്യക്ഷത വഹിച്ചു . സന്തോഷ് ഇടക്കാട് , അഡ്വ . അനില്‍കുമാര്‍ , ബാബു കരുനാഗപ്പള്ളി , അജി കടമ്പനാട് , ബിജു ഇലഞ്ഞിമേല്‍ , സുനില്‍ ധരണി , ജയരാജ് കുന്നന്‍പാറ സംസാരിച്ചു .
RELATED STORIES
വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘര്ഷം; ഒരാള് അറസ്റ്റില്
16 May 2025 10:51 AM GMTപാകിസ്താന് സാമ്പത്തിക സഹായം നല്കുന്ന ഐഎംഎഫിന്റെ നിലപാടിനെതിരേ...
16 May 2025 9:19 AM GMTതിരഞ്ഞെടുപ്പില് പോസ്റ്റല് ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന ...
16 May 2025 8:58 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യന് പര്വതാരോഹകന് മരിച്ചു
16 May 2025 8:36 AM GMTഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്ഥികളുടെ എസ്എസ്എല്സി ഫലം...
16 May 2025 7:54 AM GMTകഞ്ചാവ് കേസില് അറസ്റ്റ് ചെയ്ത പ്രതിയുടെ ഫോണില് പീഡനദൃശ്യം; പോക്സോ...
16 May 2025 7:46 AM GMT