- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നിര്‍ണായക സിസിടിവി ദൃശ്യവും പോലിസിന്
പ്രതിയായ ബംഗാള്‍ സ്വദേശി ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നതാണ് ദൃശ്യം
തിരുവനന്തപുരം: കേശവദാസപുരത്തെ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പോലിസിന് കിട്ടി. മനോരമയുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവി ദൃശ്യമാണ് ലഭിച്ചത്. പ്രതിയായ ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നതാണ് ദൃശ്യം. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്. എന്നാല്‍ പ്രതിക്ക് സഹായം ലഭിച്ചിരുന്നോയെന്നത് വ്യക്തമല്ല. റെയില്‍വെ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍ നിന്ന് ആദം അലി ഇവിടെയെത്തിയെന്നും വ്യക്തമായി. വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രതി ഇവിടെയെത്തിയതെന്നാണ് വിവരം.
ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേര്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. ആദം അലി തലസ്ഥാന നഗരം വിട്ട് പോയോ എന്ന കാര്യത്തില്‍ പോലിസിന് ഇതുവരെ ഉറപ്പില്ല. മനോരമയുടെ മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു.
ഇന്നലെ വൈകീട്ട് മനോരമയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഈ വീട്ടിലെത്തി കതകില്‍ തട്ടി. ആരും കതക് തുറന്നില്ല. ഇതോടെ നാട്ടുകാര്‍ മടങ്ങി പോയി. ഇതിന് ശേഷമാണ് ആദം അലി മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ കൊണ്ടിട്ടതെന്നാണ് പോലിസ് പറയുന്നത്. മോഷണത്തിനിടെ മനോരമയെ കൊലപ്പെടുത്തിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നഷ്ടപ്പെട്ടെന്ന് കരുതിയ 60000 രൂപ മനോരമയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയതോടെ, പ്രതിയുടെ ഉദ്ദേശം മോഷണം തന്നെയായിരുന്നോ അല്ല മറ്റെന്തെങ്കിലും ആയിരുന്നോ എന്ന സംശയം ഉയര്‍ന്നു.
മനോരമയെ കൊലപ്പെടുത്തിയ ശേഷം തന്റെ ഫോണ്‍ സിം മാറ്റാനായി ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നതായി മനസിലായി. ഉള്ളൂരില്‍ നിന്നാണ് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചത്. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് പ്രതി പബ്ജി ഗെയിമില്‍ തോറ്റ ദേഷ്യത്തില്‍ തന്റെ തന്നെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചിരുന്നു.
ഇന്നലെ മകളുടെ വര്‍ക്കലയിലെ വീട്ടില്‍ നിന്നും മടങ്ങിയെത്തിയ മനോരമയുടെ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ അയല്‍വീട്ടില്‍ ഒരാളെ കാണാനില്ലെന്ന് വ്യക്തമായി. നാല് മണിയോടെ അടുപ്പിച്ച് വീട്ടില്‍ നിന്നും കരച്ചില്‍ കേട്ടെന്ന നാട്ടുകാരുടെ മൊഴി കൂടെ ആയപ്പോള്‍ മനോരമയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നായിരുന്നു സംശയം. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തൊട്ടടുത്ത മറ്റൊരു വീട്ടിലെ കിണറ്റില്‍ മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാപ്പകല്‍ തലസ്ഥാന നഗരത്തിന്റെ മധ്യത്തില്‍ നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതായി.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT