Latest News

ഇമ്രാന്‍ഖാന്‍ ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും

ഇമ്രാന്‍ഖാന്‍ ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും
X

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത സംസാരിച്ചേക്കുമെന്ന് സൂചന. അവിശ്വാസപ്രമേയം നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇമ്രാന്‍ ജനങ്ങളോട് സംസാരിക്കാന്‍ ആലോചിക്കുന്നത്. അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഉറപ്പായും പുറത്തുപോകേണ്ടിവരുമെന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കുമെന്നും രാഷ്ട്രീയവൃത്തങ്ങള്‍ സൂചന നല്‍കി.

രാജിവച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയത്തിലൂടെ പുറത്തുപോകേണ്ടിവന്ന ആദ്യ പ്രധാനമന്ത്രിയായി മാറും ഇമ്രാന്‍. അത് ഒഴിവാക്കാന്‍ ഇമ്രാന്‍ രാജിസമര്‍പ്പിക്കുമെന്നാണ് ചിലര്‍ കരുതുന്നത്.

ഇമ്രാനെ പുറത്താക്കാനുള്ള നടപടിയുടെ ഭാഗമായാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് അനുമതി തേടിയത്. പക്ഷേ, ഡെപ്യൂട്ടി സ്പീക്കര്‍ ഇത് അനുവദിച്ചില്ല. എന്നുമാത്രമല്ല, ഇമ്രാന്റെ താല്‍പര്യപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരേ പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചു. കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി, പാര്‍ലമെന്റ് പുനസ്ഥാപിച്ചു. നാളെ ഇമ്രാന്‍ അവിശ്വാസപ്രമേയത്തെ നേരിടണം.

Next Story

RELATED STORIES

Share it