- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ടി തോമസ് എംഎല്‍എ തികഞ്ഞ മതേതരവാദി; അനുശോചന സന്ദേശത്തില്‍ എസ്ഡിപിഐ

തിരുവനന്തപുരം: തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ദു:ഖമുളവാക്കുന്നതാണ്. കേരളത്തിന്റെ മതനിരപേക്ഷ ചേരിക്ക് ആശയപരമായും സംഘാടനപരമായും നേതൃപരമായും പങ്കുവഹിച്ചിട്ടുള്ള തികഞ്ഞ മതേതര വാദിയായിരുന്നു അദ്ദേഹം. പ്രീണന രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തുക എന്ന സമകാലിക പൊതുബോധത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശരിക്കുവേണ്ടി കൃത്യമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുന്ന വ്യക്തിത്വമായിരുന്നു പി ടി തോമസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിബദ്ധതയും കണിശതയും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു ഗാഡ്ഗില്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.
RELATED STORIES
വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
29 April 2025 8:00 AM GMTനിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചത് ഉന്നതന്'; ക്ഷമാപണം...
29 April 2025 7:33 AM GMT15 വയസുകാരനെ കാറിടിപ്പിച്ചു കൊന്ന കേസ്; വിധി പ്രസ്താവം മെയ്...
29 April 2025 7:33 AM GMTഎസ്എസ്എല്‍സി ഫലം മെയ് ഒമ്പതിനു പ്രസിദ്ധീകരിക്കും
29 April 2025 7:17 AM GMTഹെഡ്ഗേവാര്‍ വിവാദം; നഗരസഭയില്‍ സംഘര്‍ഷം; ജനകീയ പ്രതിരോധം...
29 April 2025 6:37 AM GMTപോത്തന്‍കോട് സുധീഷ് കൊലപാതകം; പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന്...
29 April 2025 6:34 AM GMT