Latest News

എറണാകുളം ജില്ലയില്‍ ഇന്ന് 862 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 862 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

ചിറ്റാറ്റുകര 48, തൃക്കാക്കര 33, പിറവം 32, ചേന്ദമംഗലം 29, കറുകുറ്റി 23, മഴുവന്നൂര്‍ 22, ആവോലി 21

,ഉദയംപേരൂര്‍ 20,കോതമംഗലം 15,തൃപ്പൂണിത്തുറ 15,കളമശ്ശേരി 13,കൂത്താട്ടുകുളം 13,തുറവൂര്‍ 13

,പള്ളുരുത്തി 13,എടവനക്കാട് 12,കലൂര്‍ 12,ഫോര്‍ട്ട് കൊച്ചി 12,മഞ്ഞപ്ര 12,വരാപ്പുഴ 12,ആമ്പല്ലൂര്‍ 11

,വാഴക്കുളം 11,എളമക്കര 10,കോട്ടുവള്ളി 10,നോര്‍ത്തുപറവൂര്‍ 10,മലയാറ്റൂര്‍ നീലീശ്വരം 10

,വടുതല 10,ആരക്കുഴ 9,കടവന്ത്ര 9,നെടുമ്പാശ്ശേരി 9,നെല്ലിക്കുഴി 9,പല്ലാരിമംഗലം 9,പാമ്പാകുട 9,മുളന്തുരുത്തി 9,മൂവാറ്റുപുഴ 9,വടക്കേക്കര 9,വൈറ്റില 9,ആലുവ 8,കാഞ്ഞൂര്‍ 8,കാലടി 8

,കുമ്പളം 8,ചോറ്റാനിക്കര 8,മരട് 8,മുളവുകാട് 8,ഏലൂര്‍ 7,ഐക്കാരനാട് 7,കവളങ്ങാട് 7,കിഴക്കമ്പലം 7,നായരമ്പലം 7,രായമംഗലം 7,വെങ്ങോല 7,വേങ്ങൂര്‍ 7,അങ്കമാലി 6,അശമന്നൂര്‍ 6,എടത്തല 6,കുന്നത്തുനാട് 6,കുമ്പളങ്ങി 6,ചേരാനല്ലൂര്‍ 6,തമ്മനം 6,തിരുമാറാടി 6

,പായിപ്ര 6,പാറക്കടവ് 6,പാലക്കുഴ 6,പുത്തന്‍വേലിക്കര 6,മട്ടാഞ്ചേരി 6,രാമമംഗലം 6,ഒക്കല്‍ 5,ചൂര്‍ണ്ണിക്കര 5,ചെങ്ങമനാട് 5,മാറാടി 5,മൂക്കന്നൂര്‍ 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇടപ്പള്ളി, കരുവേലിപ്പടി, പാലാരിവട്ടം, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മുണ്ടംവേലി, വാരപ്പെട്ടി, എറണാകുളം നോര്‍ത്ത്, ഏഴിക്കര, കരുമാലൂര്‍, കൂവപ്പടി, തേവര, തോപ്പുംപടി, പെരുമ്പടപ്പ്, പോണേക്കര, വെണ്ണല, ഇലഞ്ഞി, എടക്കാട്ടുവയല്‍, എളംകുളം, കടുങ്ങല്ലൂര്‍, കല്ലൂര്‍ക്കാട്, കീരംപാറ, കുഴിപ്പള്ളി, കോട്ടപ്പടി, ചളിക്കവട്ടം, തിരുവാണിയൂര്‍, പച്ചാളം, പനമ്പള്ളി നഗര്‍, പിണ്ടിമന, പൈങ്ങോട്ടൂര്‍, മണീട്, വടവുകോട്, ശ്രീമൂലനഗരം, ആയവന, ഇടക്കൊച്ചി, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടമക്കുടി, കീഴ്മാട്, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, ചെല്ലാനം, ഞാറക്കല്‍, പൂതൃക്ക, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്ന് 1,323 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1,851 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 215 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 45,667 ആണ്. ഇന്ന് 51 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ്എല്‍റ്റിസികളില്‍ നിന്ന് 254 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 10,667 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9,520 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it