Latest News

ഭാഗ്യക്കുറി: കേന്ദ്രവുമായി നിയമപോരാട്ടം തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്ക്

ഭാഗ്യക്കുറി: കേന്ദ്രവുമായി നിയമപോരാട്ടം തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്ക്
X

തിരുവനന്തപുരം: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പോരാട്ടം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നടപ്പായതോടെ കേരളത്തിന്റെ നിയമങ്ങള്‍ അസാധുവായെങ്കിലും ജിഎസ്ടി കൗണ്‍സിലില്‍ നടത്തിയ പോരാട്ടങ്ങള്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കു ലഭിക്കണമെന്ന ആവശ്യത്തിനുവേണ്ടി കോടതിയില്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ചരക്കുസേവന നികുതി വന്നതോടെയാണ് ലോട്ടറിമായി ബന്ധപ്പെട്ട തര്‍ക്കം തുടങ്ങുന്നത്. അതോടെ സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന കേരള സ്‌റ്റേറ്റ് ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറി നിയമം അസാധുവായി. ഇതിന്‍ പ്രകാരമുള്ള നിയന്ത്രണ നടപടികള്‍ അസാധ്യമാണെന്നും വന്നു. ഭാഗ്യക്കുറികളിന്മേല്‍ ഭിന്നനിരക്കിലുള്ള ജി.എസ്.ടി കൗണ്‍സിലില്‍ കേരളം വാദിച്ചു. സമ്പ്രദായം. ഇതര സംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് 28 ശതമാനം നികുതിയും സംസ്ഥാനത്തിന്റെ ഭാഗ്യക്കുറിക്ക് 12 ശതമാനം നികുതിയുമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഭാഗ്യക്കുറികള്‍ ഇതിനെ കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും കോടതി ഈ ഭിന്നനികുതി സമ്പ്രദായം സാധുവാണെന്നു വിധിച്ചു.

വീണ്ടും പ്രശ്‌നം ജി.എസ്.ടി കൗണ്‍സിലിനു മുന്നിലെത്തി. കേരളം പ്രതിരോധിച്ചു നിന്നു. കേന്ദ്ര സര്‍ക്കാര്‍ വോട്ടിംഗിലൂടെ എല്ലാ ഭാഗ്യക്കുറികളുടെയും നികുതി 28 ശതമാനമാക്കി നിജപ്പെടുത്തുകയാണ് ചെയ്തത്. നികുതി കുറയ്ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും ഏകീകൃതമായ നികുതി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് കടന്നുവരാന്‍ കഴിയുമോയെന്ന് ഈ ഭാഗ്യക്കുറി മാഫിയ പരിശ്രമിക്കുകയാണ്. ഇതിനു വീണ്ടും തടസ്സമായി നിന്നത് 2018ല്‍ കേരള ഭാഗ്യക്കുറി നിയന്ത്രണ ചട്ടങ്ങളില്‍ നാം കൊണ്ടുവന്ന ഭേദഗതിയാണ്. ആ ഭേദഗതി ഇവര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു ചട്ടം നിര്‍മ്മിക്കാന്‍ അധികാരമില്ലായെന്നാണ് സിംഗിള്‍ ബഞ്ച് വിധിച്ചത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരായി സമര്‍പ്പിച്ച അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിക്കൊണ്ട് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്നതാണ് കേരളത്തിന്റെ അഭിപ്രായം.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം നേരത്തെ 40 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 58.5 ശതമാനമാണ്. സമ്മാനവിഹിതം വില്‍പ്പന വരുമാനത്തിന്റെ 1.5 ശതമാനംകൂടി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it