- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും പരാജയപ്പെട്ടു
കായംകുളം: കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും പരാജയപ്പെട്ടു. നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 44 വാര്‍ഡുള്ള നഗരസഭയില്‍ 22 സീറ്റു നേടിയാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. യു.ഡി.എഫ് 17 സീറ്റു നേടി നില മെച്ചപെടുത്തി. ബി.ജെ.പി 3 സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ ഭരണത്തില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ 23 പേരുടെ പിന്‍തുണയോടെയാണ് എല്‍.ഡി.എഫ് നഗരം ഭരിച്ചത് യു.ഡി.എഫ് 14ഉം ബി.ജെ.പിക്ക് 7 ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫ് നഗരഭരണം നിലര്‍ത്തിയെങ്കിലും നഗരസഭ ചെയര്‍മാന്‍ സ്ഥാനം വഹിച്ച സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എന്‍.ശിവദാസനും വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.ഐ യിലെ ആര്‍.ഗിരിജയും പരാജയം ഏറ്റുവാങ്ങി.
മുന്‍ചെയര്‍പേഴ്‌സണ്‍മാരായ അമ്പിളി സുരേഷ് , ഗായത്രി തമ്പാന്‍, സൈറ നുജുമുദീന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി ആലപുഴ ജില്ലാ പ്രസിഡന്റെ നുജുമുദീന്‍ ആലുംമൂട്ടില്‍ ,ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം പലമുറ്റത്ത് വിജയകുമാര്‍ , കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റെ നിതിന്‍ പുതിയിടം എന്നിവര്‍ പരാജയപെട്ടു. നുജുമുദീന്‍ ആലുംമൂട്ടിലും ,സൈറ നുജുമുദ്ദീനും ദമ്പതികളാണ് .ഇരുവരും അടുത്തടുത്ത വാര്‍ഡുകളിലായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി 'കൈ' അടയാളത്തിലാണ് മത്സരിച്ചത് . നഗരസഭ പ്രതിപക്ഷ നേതാവും യു.ഡി.എഫ് പാര്‍ലമെന്റെറി പാര്‍ട്ടി നേതാവുമായ അഡ്വ.യു. മുഹമ്മദിന്റെ സഹോദരനാണ് നുജുമുദ്ദീന്‍ .നുജുമുദീനും ഭാര്യയും സ്ഥാനാര്‍ത്ഥിയായതും യു. മുഹമ്മദിന് യു.ഡി.എഫ് സീറ്റ് നിഷേധിച്ചതും വിവാദമായിരുന്നു.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT