Latest News

കോട്ടയം ജില്ലയില്‍ 81,514 കുട്ടികള്‍ വാക്‌സിനെടുത്തു; രണ്ടാം ഡോസ് വ്യാഴാഴ്ച മുതല്‍

കോട്ടയം ജില്ലയില്‍ 81,514 കുട്ടികള്‍ വാക്‌സിനെടുത്തു; രണ്ടാം ഡോസ് വ്യാഴാഴ്ച മുതല്‍
X

കോട്ടയം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ വ്യാഴാഴ്ച (ഫെബ്രുവരി 3) ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 28 ദിവസം പൂര്‍ത്തിയായാല്‍ രണ്ടാം ഡോസ് സ്വീകരിക്കാം.

ജനുവരി മൂന്നിനാണ് കുട്ടികളുടെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ജില്ലയില്‍ ഇതുവരെ 81,514 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഈ വിഭാഗത്തിലുള്ള 85,400 കുട്ടികളില്‍ 95.45% കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ എത്രയും വേഗം ഒന്നാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കൊവിഡ് ബാധിച്ചതുമൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് രോഗ മുക്തിനേടി മൂന്നു മാസം കഴിഞ്ഞേ അടുത്ത ഡോസ് സ്വീകരിക്കാന്‍ കഴിയൂ.

Next Story

RELATED STORIES

Share it