Latest News

മഹാരാഷ്ട്രയില്‍ അണ്‍ലോക്ക് പ്രക്രിയ ഉപാധികളോടെ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

മഹാരാഷ്ട്രയില്‍ അണ്‍ലോക്ക് പ്രക്രിയ ഉപാധികളോടെ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും
X

ന്യൂഡല്‍ഹി: ദീര്‍ഘനാളുകള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ വിവിധ ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുക. പ്രദേശങ്ങളെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്, ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ അഞ്ച് തരത്തില്‍ തിരിച്ചുകൊണ്ടുള്ള നിയന്ത്രണസംവിധാനങ്ങളും ഏര്‍പ്പെടുത്തും.

നേരത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച വിവരം മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു.

കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പ്രദേശങ്ങളാണ് ലെവല്‍ ഒന്നില്‍. ഏറ്റവും കൂടുതലുളള പ്രദേശങ്ങള്‍ ലെവല്‍ 5ല്‍ ഉള്‍പ്പെടുത്തും.

വെലല്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ കടകള്‍, മാളുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. ലെവല്‍ രണ്ടില്‍ മാളുകളും തിയ്യറ്ററുകളും 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മുംബൈ ലെവല്‍ 2ലാണ് ഉള്‍പ്പെടുന്നത്. ലെവല്‍ 3ല്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാല് മണി വരെ തുറന്ന്പ്രവര്‍ത്തിക്കാം. വീക്ക് ഡെയ്‌സില്‍ മറ്റ് കടകള്‍ക്ക് നാല് മണിവരെ പ്രവര്‍ത്തിക്കാം. മാളുകള്‍, തിയ്യറ്ററികള്‍ എന്നിവ ലെവല്‍ മൂന്നില്‍ അടഞ്ഞുകിടക്കും.

ഔറംഗബാദ്, ഭണ്ഡാര, ബുള്‍ദാന, ചന്ദ്രപൂര്‍, ധൂലെ, ഗാഡ്ചിരോലി, ഗോണ്ടിയ, ജല്‍ഗാവ്, ജല്‍ന, ലത്തൂര്‍, നാഗ്പൂര്‍, നാന്ദേഡ്, നാസിക്, പര്‍ഭാനി, താനെ എന്നീ ജില്ലകള്‍ ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുന്നു. അഹമ്മദ്നഗര്‍, അമരാവതി, ഹിംഗോളി, മുംബൈ, ധൂലെ എന്നിവ ലെവല്‍ 2ല്‍ പെടുന്ന ജില്ലകളാണ്. അകോല, ബീഡ്, പാല്‍ഘര്‍, രത്നഗിരി, കോലാപ്പൂര്‍, ഉസ്മാനാബാദ്, സാംഗ്ലി, സതാര, സിന്ധുദുര്‍ഗ്, സോളാപൂര്‍ എന്നിവ ലെവല്‍ മൂന്നില്‍ പെടുന്നു. പൂനെയും റായ്ഗഡും പിന്നീട് തുറക്കും.

Next Story

RELATED STORIES

Share it