Latest News

യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4 പോലിസുകാര്‍ക്കുമെതിരെ കേസെടുത്ത് കോടതി

യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4 പോലിസുകാര്‍ക്കുമെതിരെ കേസെടുത്ത് കോടതി
X

പാലക്കാട്: യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചെന്ന കേസില്‍ സബ് ഇന്‍സ്പെക്ടര്‍ക്കും 4 പോലിസുകാര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പാലക്കാട് സിജെഎം കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവകാലത് എസ്ഐ ആയിരുന്ന സുധീഷ്‌കുമാര്‍ ഉള്‍പ്പടെ 5 പോലീസുകാര്‍ക്കെതിരേയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. 2020 ഓഗസ്റ്റ് മാസം 24 നായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരങ്ങളായ അബ്ദുല്‍ റഹ്‌മാനെയും ബിലാലിനെയും മണ്ണാര്‍ക്കാടിനടുത്തു മാച്ചാംതോടുള്ള വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ട് പോയി പോലിസ് ജീപ്പിലിട്ടും പിന്നീട് പോലിസ് സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതില്‍ സംഭവത്തിന്റെ പിറ്റേ ദിവസം ബിലാലിനെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ 308 കേസില്‍ പ്രതിയാക്കുകയും അബ്ദുല്‍ റഹ്‌മാനെ വിട്ടയക്കുകയുമായിരുന്നു. സംഭവത്തില്‍ സഹോദരങ്ങളുടെ മാതാവ് വിവിധ അതോരിറ്റി മുമ്പാകെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പിന്നീടാണ് അബ്ദുല്‍ റഹ്‌മാന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. എം മുഹമ്മദ് റാഷിദ് കോടതിയില്‍ ഹാജരായി.

Next Story

RELATED STORIES

Share it