Latest News

രാജ്യത്തെ റിപോര്‍ട്ട് ചെയ്യാതിരുന്ന കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധന; ഓരോ അഞ്ച് മരണങ്ങളിലും ഒന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യാതിരുന്നതെന്ന് കണക്കുകള്‍

രാജ്യത്തെ റിപോര്‍ട്ട് ചെയ്യാതിരുന്ന കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധന; ഓരോ അഞ്ച് മരണങ്ങളിലും ഒന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യാതിരുന്നതെന്ന് കണക്കുകള്‍
X

ന്യൂഡല്‍ഹി: ഓരോ അഞ്ച് മരണങ്ങളിലും ഒന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യാതിരുന്നതെന്ന കണക്കുകള്‍ പുറത്തുവന്നതോടെ ദേശീയ തലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ മാസം മാത്രം രാജ്യത്തെ മഹാരാഷ്ട്ര, ബീഹാര്‍, യുപി, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളില്‍ നിന്ന് പുതുതായി 20,741 മരണങ്ങളാണ് കണക്കില്‍ വര്‍ധിച്ചത്.

ബീഹാറില്‍ ഓരോ മൂന്നു മരണങ്ങളിലും ഒന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയതാണ്. ജൂണ്‍ 9 ാം തിയ്യതിയിലെ കണക്കിലാണ് ഇവ ഉള്‍പ്പെടുത്തിയത്. മഹാരാഷ്ട്രയടിലെ കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്തതിന്റെ പകുതിയോളം വര്‍ധിച്ചു. ഉത്തരാഖണ്ഡില്‍ ഇത് 30 ശതമാനമാണ്.

കണക്കിലുണ്ടായ വര്‍ധന രാജ്യത്തെ കൊവിഡ് മരണങ്ങളുടെ ആകെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്‍- മെയ് മാസങ്ങളിലാണ് മരണങ്ങള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യാതിരുന്നത്.

രാജ്യത്താകമാനം 19 ശതമാനത്തോളം മരണങ്ങളാണ് പുതുതായി ചേര്‍ക്കപ്പെട്ടത്.

ശനിയാഴ്ച രാജ്യത്തെ മരണങ്ങളില്‍ 3,302 എണ്ണത്തിന്റെ വര്‍ധനയുണ്ടായി. യഥാര്‍ത്ഥത്തില്‍ ശനിയാഴ്ച 1,316 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ബാക്കിയുള്ള 1,986 പഴയ കണക്കാണ്.

ഇത്തരത്തില്‍ 1,966 എണ്ണം മഹാരാഷ്ട്രയിലും 9 എണ്ണം പഞ്ചാബിലും 11 എണ്ണം യുപിയിലും കണക്കില്‍ വര്‍ധിച്ചു. അതായത് 40 ശതമാനം മരണങ്ങളും നേരത്തെ നടന്നതാണ്.

വെള്ളിയാഴ്ച 4,000 മരണങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതില്‍ 2,213 എണ്ണം മഹാരാഷ്ട്രയില്‍ നേരത്തെ നടന്ന മരണങ്ങളാണ്. ഉത്തരാഖണ്ഡ് പഴയ 10ഉം യുപി നാലും മരണങ്ങള്‍ പുതുതായി രേഖപ്പെടുത്തി. അതായത് 56 ശതമാനം പഴയ മരണങ്ങളാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യാത്ത മരണങ്ങളുള്ളത്, 15,756. ഉത്തരാഖണ്ഡ് 807ഉം മരണങ്ങള്‍ പുതുതായി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it