Big stories

ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: തുളസീധരന്‍ പള്ളിക്കല്‍; സെക്രട്ടറിയേറ്റ്, കലക്ടറേറ്റ് മാര്‍ച്ചുകളില്‍ പ്രതിഷേധമിരമ്പി

ഏകാധിപതിയായ പിണറായി വിജയനെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: തുളസീധരന്‍ പള്ളിക്കല്‍; സെക്രട്ടറിയേറ്റ്, കലക്ടറേറ്റ് മാര്‍ച്ചുകളില്‍ പ്രതിഷേധമിരമ്പി
X

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളാ പോലിസും ആര്‍എസ്എസ്സുമായുള്ള ബാന്ധവത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഢന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളായ ദത്താത്രയ ഹൊസബള, റാം മാധവ് തുടങ്ങിയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി തെളിവുസഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. അധോലോകത്തെ പോലും വെല്ലുന്ന ക്രിമിനല്‍ സംഘമായി പോലിസ് സേനയെ ഇവര്‍ മാറ്റിയിരിക്കുന്നു. സ്ത്രീ സുരക്ഷയും ക്രമസമാധാനവും പരിരക്ഷിക്കേണ്ട പോലിസ് സംഘപരിവാരത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ പോലിസിലെ ആര്‍എസ്എസ് സ്ലീപര്‍ സെല്ലിനെക്കുറിച്ച് എസ്ഡിപിഐ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇടതു മുന്നണി ഘടക കക്ഷിയായ സിപിഐയുടെ ദേശീയ നേതാക്കളുള്‍പ്പെടെ ഇതു സംബന്ധിച്ച് പ്രതികരിച്ചിരുന്നു. സ്വര്‍ണം കടത്തിയും കടത്തിയ സ്വര്‍ണം വഴിയില്‍ തടഞ്ഞും കോടികള്‍ തട്ടുന്ന മാഫിയാ സംഘമായി പോലിസിലെ ഉന്നതര്‍ മാറിയിരിക്കുന്നു. സ്വര്‍ണക്കടത്തിന്റെ വിഹിതം എകെജി സെന്ററിനും ലഭിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏകാധിപതിയായ പിണറായി വിജയനെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്റഫ് പ്രാവച്ചമ്പലം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എല്‍ നസീമ, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.

സംസ്ഥാനത്തെ കലക്ടറേറുകളിലേക്കും മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ് വയനാട്ടിലും കെ കെ റൈഹാനത്ത് എറണാകുളത്തും നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ (മലപ്പുറം), പി ആര്‍ സിയാദ് (പാലക്കാട്), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കോഴിക്കോട്), സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍ (കൊല്ലം), സംസ്ഥാന പ്രവര്‍ത്തി സമിതി അംഗങ്ങളായ അന്‍സാരി ഏനാത്ത് (തൃശൂര്‍), വി എം ഫൈസല്‍ (കോട്ടയം), മുസ്തഫ പാലേരി ( കാസര്‍കോട്), ടി നാസര്‍ (കണ്ണൂര്‍), ജോര്‍ജ് മുണ്ടക്കയം ( ആലപ്പുഴ), എം എം താഹിര്‍ ( പത്തനംതിട്ട) എന്നിവിടങ്ങളില്‍ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, മഞ്ജുഷ മാവിലാടം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it