Latest News

പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം

പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം
X

ന്യൂഡല്‍ഹി: അദാനി വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തിന് പാര്‍ട്ടി ആഹ്വാനം ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസ്, എഎപി, ആര്‍ജെഡി, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയ പാര്‍ട്ടികളുടെ എംപിമാര്‍ മുദ്രാവാക്യം വിളിക്കുകയും 'മോദിയും അദാനി ഒന്നാണ്' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല. ഉത്തര്‍പ്രദേശിലെ അക്രമ ബാധിതമായ സംഭലിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പങ്കെടുക്കാത്തത്. ചൊവ്വാഴ്ച ഇതേ സ്ഥലത്ത് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it