Latest News

പാക് നയതന്ത്രപ്രതിനിധികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ നിരോധിച്ചെന്ന് പാക് വിദേശകാര്യമന്ത്രാലയം

പാക് നയതന്ത്രപ്രതിനിധികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ നിരോധിച്ചെന്ന് പാക് വിദേശകാര്യമന്ത്രാലയം
X

ഇസ് ലാമാബാദ്: 2000ലെ ഐടി ആക്ട് പ്രകാരം നിരവധി പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചില പ്രമുഖ വ്യക്തികളുടെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യ നിരോധിച്ചതായി ഇസ് ലാമാബാദിലെ വിദേശകാര്യ മന്ത്രാലയം. ജിയോ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. യുഎന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താന്‍ എംബസിയുടെ അക്കൗണ്ടുകളും നിരോധിച്ച അക്കൗണ്ടുകളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ ബഹുസ്വതയുടെ അടയാളങ്ങള്‍ തടയപ്പെടുന്നത് അങ്ങേയറ്റം ഭയാനകമാണെന്ന് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം ഉടനടി പുനഃസ്ഥാപിക്കാനും ജനാധിപത്യപരമായ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും പാക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലണ്ടനിലെ ദി ന്യൂസ്, ജിയോ ന്യൂസ് റിപോര്‍ട്ടര്‍, മുര്‍താസ അലി ഷാ, സിജെ വെര്‍ലെമാന്‍ എന്നിവരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it