Big stories

ഇന്ത്യ കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി ഡോസ് പൂര്‍ത്തിയാക്കി

ഇന്ത്യ കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി ഡോസ് പൂര്‍ത്തിയാക്കി
X

ന്യൂഡല്‍ഹി: രാജ്യം ഇന്ന് രാവിലെ നൂറ് കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 944 ദശലക്ഷം പേരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു.

''ഇന്ത്യക്ക് അഭിനന്ദനങ്ങള്‍! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നായകത്വത്തിന്റെ ഫലമാണ് ഇത്''-ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. 9.48നാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

നിതി ആയോഗ് ആരോഗ്യ അംഗം ഡോ. വി കെ പോളും ജനങ്ങളെ അഭിനന്ദിച്ചു.

വെറും ഒമ്പത് മാസം കൊണ്ട് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് ഒരു നേട്ടംതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം ശരാശരി 5 ദശലക്ഷം ഡോസാണ് വിതരണം ചെയ്തത്.

വാക്‌സിന്‍ വിതരണം നൂറ് കോടി പിന്നിടുന്നത് ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെങ്കോട്ടയിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

ആഘോഷപരിപാടിയുടെ ഭാഗമായി ഒരു ഗാനവും ഓഡിയോ വിഷ്വല്‍ വീഡിയോയും ആരോഗ്യവകുപ്പ് പുറത്തിറക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഗാനവും വീഡിയോയും പ്രകാശനം ചെയ്യും. റെഡ് ഫോര്‍ട്ടിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. കൈലാഷ് ഖെര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറ്റവും ഭാരമേറിയ ദേശീയ പതാകയും ഇന്ന് റെഡ് ഫോര്‍ട്ടില്‍ ഉയര്‍ത്തും. 1,400 കിലോഗ്രാമാണ് പതാകയുടെ ഭാരം.

നൂറ് കോടി പൂര്‍ത്തിയായ വിവരം രാജ്യത്തെ എല്ലാ ട്രയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും അനൗണ്‍സ് ചെയ്യും. രാജ്യത്താകമാനം പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തും. രാജ്യത്ത് ഒരു സെക്കന്‍ഡില്‍ 700 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം നൂറ് കോടി വാക്‌സിന്‍ ആരാണ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കളോട് ബിജെപി പാര്‍ട്ടി മേധാവി ജെ പി നദ്ദ ആവശ്യപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും ദുഷ്യന്ദ് ഗൗതം ലഖ്‌നോവിലും സന്ദര്‍ശിക്കും. കഴിഞ്ഞ മാസം മോദിയുടെ ജന്മദിനം പ്രമാണിച്ച് ഒരു ദിവസം കൊണ്ട് 2.5 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. അതേകുറിച്ച് നിരവധി ആരോപണങ്ങളും ഉണ്ടായിരുന്നു. എണ്ണം കൃത്രിമായി സൃഷ്ടിച്ചുവെന്നായിരുന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ മരിച്ചവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സംഭവം പോലുമുണ്ടായി.

Next Story

RELATED STORIES

Share it