Latest News

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാദാന ക്യാമ്പയിന് തുടക്കമായി

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാദാന ക്യാമ്പയിന് തുടക്കമായി
X

ജിദ്ദ: എഴുപത്തി നാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദയില്‍ പ്ലാസ്മാ ദാന ക്യാമ്പയിന് തുടക്കം കുറിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ആക്ടിങ് കോണ്‍സുല്‍ ജനറല്‍ വൈ. സാബിര്‍ ക്യാമ്പയിന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൊവിഡ് രോഗനിയന്ത്രണത്തിനും ചികില്‍സക്കും വലിയ പ്രാധാന്യം നല്‍കി മനുഷ്യസ്നേഹത്തിന്റെ മഹാമാതൃകകള്‍ കാണിക്കുന്ന ഈ നാടിന് തിരിച്ചു നല്‍കാന്‍ സാധിക്കുന്ന ഏറ്റവും നല്ല സമ്മാനമാണ് പ്ലാസ്മാ ദാനത്തിലൂടെ ഇന്ത്യക്കാരായ നാം നല്‍കുന്നതെന്നും ഫ്രറ്റേണിറ്റി ഫോറം അതില്‍ മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി സൊസൈറ്റി ഓഫ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ചെയര്‍മാനും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. സല്‍വ ഹിന്ദാവി ആശംസകള്‍ നേര്‍ന്നു. ഫോറം പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നടത്തിക്കൊണ്ടിരിക്കുന്ന രക്തദാന ക്യാമ്പുകളെ അവര്‍ പ്രകീര്‍ത്തിച്ചു. ആദ്യമായാണ് പ്ലാസ്മാ ദാനമെന്ന ആശയവുമായി ഒരു സന്നദ്ധ സംഘടന മുന്നോട്ട് വരുന്നതെന്നും അവര്‍ പറഞ്ഞു.

ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ കണ്‍സല്‍ട്ടന്റ് ഡോ. നിഹാല്‍ യാഖൂത്, ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് അയൂബ് ഹകീം സംസാരിച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യണല്‍ പ്രസിഡന്റ് ഫയാസുദ്ദിന്‍ അധ്യക്ഷത വഹിച്ചു. ഫോറം സോണല്‍ സെക്രട്ടറി ഷംസുദ്ദീന്‍ മലപ്പുറം, പില്‍ഗ്രിംസ് വെല്‍ഫെയര്‍ ഫോറം അഡൈ്വസര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് കിദ്വായ്, ബ്ലഡ് ബാങ്ക് സൂപ്പര്‍ വൈസര്‍ എഡ്വിന്‍ രാജ്, സോഷ്യല്‍ ഫോറം സെക്രട്ടറി ആലിക്കോയ ചാലിയം സംബന്ധിച്ചു. ഇഖ്ബാല്‍ ചെമ്പന്‍ അവതാരകനായിരുന്നു. ഫ്രറ്റേണിറ്റി ഫോറം സൗദി ദേശീയ തല ക്യാമ്പയിനായാണ് പ്ലാസ്മാ ദാനം സംഘടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it