Latest News

ഫീ അടച്ചില്ല; ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടക്കില്ല

ചാംപ്യന്‍ഷിപ്പ് നടത്താനുള്ള സൗകര്യങ്ങളും ഇന്ത്യയില്‍ കുറവാണെന്നും സെര്‍ബിയയില്‍ എല്ലാ വിധ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ഫീ അടച്ചില്ല; ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടക്കില്ല
X

ന്യൂഡല്‍ഹി: 2021ല്‍ ഇന്ത്യയില്‍ നടക്കാനിരുന്ന ലോക പുരുഷ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് സെര്‍ബിയയിലേക്ക് മാറ്റി. ന്യൂഡല്‍ഹിയില്‍ നടക്കേണ്ട ചാംപ്യന്‍ഷിപ്പാണ് സെര്‍ബിയയിലെ ബെല്‍ഗ്രേഡിലേക്ക് മാറ്റിയത്. ആതിഥേയ രാജ്യം അടയ്‌ക്കേണ്ട ഫീസ് ഇന്ത്യ അടയ്ക്കാത്തതിനെ തുടര്‍ന്ന് വേദി മാറ്റിയത്.

ഫീസ് അടയ്ക്കുന്നതില്‍ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനാലാണ് വേദിമാറ്റുന്നതെന്ന് അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ അറിയിച്ചു. കരാര്‍ റദ്ദാക്കുന്നതിനുള്ള പിഴ തുകയായി 500 ഡോളറും ഇന്ത്യ അടയ്ക്കണം. ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് നടത്താനുള്ള ഇന്ത്യയുടെ ആദ്യ അവസരമാണ് ഇതുകാരണം നഷ്ടപ്പെട്ടത്.

2017ലാണ് ഡല്‍ഹിയില്‍ മല്‍സരം നടത്താനുളള കരാര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. ചാംപ്യന്‍ഷിപ്പ് നടത്താനുള്ള സൗകര്യങ്ങളും ഇന്ത്യയില്‍ കുറവാണെന്നും സെര്‍ബിയയില്‍ എല്ലാ വിധ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it