Latest News

ലോക സമ്പത്ത് വ്യവസ്ഥാ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്

ലോക സമ്പത്ത് വ്യവസ്ഥാ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
X

ന്യൂഡല്‍ഹി:യുകെയെ പിന്തള്ളി ലോക സമ്പത്ത് വ്യവസ്ഥാ പട്ടികയില്‍ അഞ്ചാമതെത്തി ഇന്ത്യ.അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.2021ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യുകെയെ മറികടക്കാന്‍ ഇന്ത്യയ്ക്കു തുണയായത്.

2011 ല്‍ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. എന്നാല്‍ 2021ലെ അവസാന മൂന്നുമാസങ്ങളിലെ ഇന്ത്യയുടെ പ്രകടനം യുകെയെ മറികടക്കുകയായിരുന്നു.നടപ്പുപാദത്തില്‍ രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപോര്‍ട്ട്.

ഡോളര്‍ ആധാരമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കിയത്. അന്താരാഷ്ട്രനാണ്യനിധിയില്‍നിന്നുള്ള ജിഡിപി കണക്കുകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ആദ്യപാദത്തിലും ഇന്ത്യ മികവു തുടര്‍ന്നിട്ടുണ്ട്.

അതേസമയം, അടുത്തയാഴ്ച ബ്രിട്ടനില്‍ ചുമതലയേല്‍ക്കുന്ന പുതിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ വന്‍വെല്ലുവിളിയായി മാറിയേക്കും.


Next Story

RELATED STORIES

Share it