- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരു വൃക്കകളും തകരാറിലായ ഷൈജുവിന് കൈത്താങ്ങുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറവും ഖമീസിലെ പ്രവാസികളും

അബഹ: ഇരു വൃക്കകളും തകരാറിലായ ഷൈജുവിന് കൈത്താങ്ങുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറവും ഖമീസിലെ പ്രവാസികളും. സൗദി റിയാദില്‍ ജോലി ചെയ്യുന്ന മലപ്പുറം എ ആര്‍ നഗര്‍ കൊളപ്പുറം പാറമ്മല്‍ സ്വദേശി ഷൈജു (34) വാണ് ഇരുവൃക്കകളും തകരാറിലായി ദുരിതത്തില്‍ കഴിയുന്നത്.
റിയാദില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനെ തുടര്‍ന്ന് തര്‍ഹീല്‍ വഴി നാട്ടില്‍ പോകുന്നതിന് വേണ്ടിയാണ് ഖമീസില്‍ എത്തിയത്. കടയില്‍ സാധനം വാങ്ങാന്‍ പോകുന്നതിനിടയിലാണ് സ്വദേശി പൗരന്റെ വാഹനമിടിച്ച് ഒരാഴ്ച മുന്‍പ് ഇദ്ദേഹത്തിന് അപകടം സംഭവിച്ചു കാലിന്റെ എല്ലു പൊട്ടി ചികിത്സ തേടി ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. തുടര്‍ന്നു നടത്തിയ വിദഗ്ദ പരിശോധനയിലാണ് അദ്ദേഹത്തിന്റെ രണ്ടു കിഡ്‌നികളും പ്രവര്‍ത്തനരഹിതമാണെന്ന ദയനീയമായ അവസ്ഥ അറിയുന്നത്.
തികച്ചും നിസ്സഹായനായ ഇദ്ദേഹത്തെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടി ഷൈജുവിന്റെ സുഹൃത്തുക്കള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് മുനീര്‍ ചക്കുവള്ളി, തൊഴില്‍ മന്ത്രാലയത്തിലും, ഡീപോര്‍ട്ടേഷന്‍ സെന്ററിലും ശക്തമായ ഇടപെടല്‍ നടത്തിയ സ്വദേശി പൗരന്‍ യൂസഫ് അഹമ്മദ് സഈദ് ഖഹ്ത്താനി, സി സി ഡബ്ല്യൂ എ അംഗങ്ങളായ അഷറഫ് കുറ്റിച്ചല്‍, ബിജു നായര്‍, ആദ്യാവസാനം ഒപ്പം നിന്ന മുജീബ് കരുനാഗപ്പള്ളി, ഈ വിഷയം വീഡിയോ ചെയ്തു ജനങ്ങളില്‍ എത്തിച്ച നാസിക്ക് ഖമീസ്, സാമ്പത്തികമായി സഹായിച്ച പ്രവാസി സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം യാത്രാ രേഖകള്‍ കൈമാറി.
വെള്ളിയാഴ്ച അബഹയില്‍ നിന്നും യാത്ര തിരിക്കുന്ന ഷൈജുവിന് നാട്ടില്‍ തുടര്‍ ചികിത്സ നടത്തുന്നതിന് നാസര്‍ മാനുവും ആസ്റ്റര്‍ മെഡിസിറ്റി ഡോക്ടര്‍ ഫര്‍ഹാനും വേണ്ട സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
RELATED STORIES
രണ്ടു ദിവസമായി ഗസയില് 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്(ചിത്രങ്ങള്)
19 May 2025 8:04 AM GMTയുവ അഭിഭാഷകയെ ക്രൂരമായി മര്ദിച്ച കേസ്; ബെയ്ലിന് ദാസിന് ജാമ്യം
19 May 2025 7:40 AM GMTകര്ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുത്താല് അഞ്ചു ലക്ഷം രൂപ...
19 May 2025 7:24 AM GMT''റഫേലിന്റെ എല്ലാ പാര്ട്സും ലഭ്യമാണ്'' എന്ന് വാട്ട്സാപ്പ്...
19 May 2025 6:32 AM GMTഅറസ്റ്റിനെ ചോദ്യം ചെയ്ത് അലി ഖാന് മഹ്മൂദാബാദ് സുപ്രിംകോടതിയില്; കേസ് ...
19 May 2025 6:13 AM GMTഗവര്ണറുടെ താല്കാലിക വിസി നിയമനങ്ങള് തെറ്റെന്ന് ഹൈക്കോടതി
19 May 2025 6:03 AM GMT