- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ നിലപാട് നിര്‍ണായകം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജിദ്ദ: സര്‍ക്കാര്‍ മെഷിനെറികളും സംവിധാനങ്ങളും ദൂര വ്യാപകമായി വിദ്വേഷ പ്രചരണങ്ങള്‍ക്ക് സംഘപരിവാര സംഘടനകള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ബഹുസ്വരത ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദയിലെ മാധ്യമ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.
സ്വന്തം ജീവനും നിലനില്‍പ്പും ഭീഷണിയാണന്നറിഞ്ഞിട്ടും നാടിന്റെ മതേതരത്വവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ഭരണകൂട ഭീകരതെക്കെതിരെ ഇരകള്‍ക്കൊപ്പം നിന്ന് സത്യസന്ധമായി വാര്‍ത്തകള്‍ പുറം ലോകത്തെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സോഷ്യല്‍ ഫോറം അഭിനന്ദിക്കുകയും ചെയ്തു. ജിദ്ദയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ നോമ്പുതുറ ചടങ്ങിലാണ് സോഷ്യല്‍ ഫോറം അഭിനന്ദനങ്ങളര്‍പ്പിച്ചത്.
സ്വതന്ത്ര്യലബ്ധിക്കു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഫാഷിസ്റ്റുകളെന്നും, ഇന്ത്യയുടെ നിലനില്‍പ് ബഹുസ്വരതയിലൂന്നിയ ജനാധിപത്യമാണെന്നിരിക്കെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര ശക്തികള്‍ രാജ്യത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ നാടിന്റെ ശത്രുക്കളാണെന്നും ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ ഫ്രാറ്റേണിറ്റി ഫോറം റീജിണല്‍ കമ്മിറ്റി അംഗം ഹകീം കണ്ണൂര്‍ പറഞ്ഞു.
ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ മായീന്‍ കുട്ടി (മലയാളം ന്യൂസ്), ഹസന്‍ ചെറുപ്പ (സൗദി ഗസറ്റ്), ജലീല്‍ കണ്ണമംഗലം (24 ന്യൂസ്), അക്ബര്‍ പൊന്നാനി (സത്യം ഓണ്‍ ലൈന്‍), അബ്ദുറഹിമാന്‍ തുറക്കല്‍ (മാധ്യമം), ബിജുരാജ് (കൈരളി ടി.വി), മന്‍സൂര്‍ എടക്കര (മനോരമ ഒണ്‍ലൈന്‍) കബീര്‍ കൊണ്ടോട്ടി (തേജസ്), മുഹമ്മദ് കല്ലിങ്ങല്‍ (സുപ്രഭാതം), ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം, ഇ എം അബ്ദുല്ല, ഫയാസുദ്ധീന്‍, ശംസുദ്ധീന്‍ മലപ്പുറം, ഇക്ബാല്‍ ചെമ്പന്‍, കോയിസ്സന്‍ ബീരാന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
RELATED STORIES
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 20 മാവോവാദികള്‍ കൊല്ലപ്പെട്ടു;...
21 Jan 2025 10:08 AM GMTഅംബേദ്കറുടെ ഫോട്ടോയും ഭരണഘടനയും ഉയര്‍ത്തി തിരഞ്ഞെടുപ്പ്...
21 Jan 2025 9:54 AM GMTഅമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
21 Jan 2025 9:48 AM GMTതിരുവനന്തപുരത്ത് യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതിക്കായി തിരച്ചില്‍
21 Jan 2025 9:29 AM GMTവാരിയം കുന്നന് പൊരുതിയത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും വേണ്ടി: പി എ എം...
21 Jan 2025 9:08 AM GMTകൊളോണിയല്‍കാലത്ത് ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയോളം ബ്രിട്ടന്...
21 Jan 2025 9:04 AM GMT