Latest News

യുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

യുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
X


വാഷിങ്ടൺ: യുഎസിൽ പോലിസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയായ 23കാരി ജാൻവി കൻഡൂല ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലിസ് വാഹനം ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി, സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ചാണ് ജാൻവിയെ പട്രോളിങ് വാഹനം ഇടിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ജാൻവിയെ പ്രഥമശുശ്രൂഷകൾ നൽകിയശേഷം ഉടൻ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു സിയാറ്റിൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

Next Story

RELATED STORIES

Share it