- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാസ്‌പോര്‍ട്ട് പ്രശ്‌നങ്ങളുള്ള ഇന്ത്യക്കാര്‍ നയതന്ത്ര കാര്യാലയത്തെ സമീപിക്കാന്‍ മടിക്കേണ്ട: ദുബൈ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി
പാസ്‌പോര്‍ട്ടിന്റെ കോപ്പി പോലും ഇല്ലാത്തവര്‍ ഇന്ത്യക്കാരനാണെന്നു തെളിയിച്ചാല്‍ മാത്രം മതി
ദുബൈ : പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങളുള്ള ഇന്ത്യക്കാര്‍ നയതന്ത്ര കാര്യാലയത്തെ സമീപിക്കാന്‍ മടിക്കേണ്ടതില്ലെന്നു ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി പറഞ്ഞു .ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം .പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് നയതന്ത്ര കാര്യാലയം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.പാസ്‌പോര്‍ട്ടിന്റെ കോപ്പി പോലും ഇല്ലാത്തവര്‍ ഇന്ത്യക്കാരനാണെന്നു തെളിയിച്ചാല്‍ മാത്രം മതി .അവര്‍ക്കു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ പുതിയ പാസ്‌പോര്‍ട്ടോ നല്‍കും .ഇത്തരത്തില്‍ ദിനം പ്രതി 40ഓളം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അഥവാ ഔട്ട്പാസ് നല്‍കി വരുന്നു . വിസ കാലാവധി തീര്‍ന്നവര്‍ നാട്ടിലേക്ക് മടങ്ങുകയോ ശരിയാക്കുകയോ വേണമെന്നാണ് യു എ ഇ അധികൃതര്‍ അറിയിച്ചിരിക്കുന്നത് .പിഴ കൊടുക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിത് .ഇത് എല്ലാ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണം .പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് വേഗം പുതുക്കിക്കൊടുക്കാനുള്ള നിര്‍ദേശം സേവന ഏജന്‍സിക്കു നല്‍കിയിട്ടുണ്ട്.സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും .കഴിഞ്ഞ പത്തു ദിവസത്തിനകം 15000 ഓളം പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കോണ്‍സുലേറ്റിനു കീഴില്‍ നല്‍കിയിട്ടുണ്ട് .ദിനം പ്രതി ആയിരത്തോളം പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.
പാസ്‌പോര്‍ട്ട് ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇഷ്യു ചെയ്യുന്നത് ദുബൈയിലാണെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കോണ്‍സുലിനു കീഴില്‍ ഓരോ മാസവും 4 തവണ ലേബര്‍ കേസുകളില്‍ നിയമ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് ഇതുവരെ 600 പേര്‍ക്ക് നാട്ടിലേക്കു പോകാന്‍ സൗജന്യമായി ടിക്കറ്റ് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT