Latest News

തിരുവല്ല പെരിങ്ങരയില്‍ കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല പെരിങ്ങരയില്‍ കാറിനുള്ളില്‍   ദമ്പതികളെ  വെന്തുമരിച്ച നിലയില്‍ കണ്ടെത്തി
X

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ കാറിനുള്ളില്‍ രണ്ടുപേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശ്വേരി സ്വദേശി രാജു തോമസ്(69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രണ്ടും കത്തിക്കരിഞ്ഞ നിലയിലാണ്. വേളൂര്‍ മുണ്ടകത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം.

പാടത്തിന്റെ അടുത്തായുള്ള റോഡില്‍ വാഹനം ഒതുക്കിയതിന് ശേഷം ഇരുവരും ചേര്‍ന്ന് ഇന്ധനം ഒഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നി?ഗമനം. പ്രദേശത്ത് പട്രോളിനിങ്ങിനിറങ്ങിയ പോലിസാണ് കത്തിയമരുന്ന കാര്‍ കണ്ടത്. അടുത്ത് എത്തിയപ്പോഴാണ് കാറാണെന്ന് മനസ്സിലായത്. ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.

കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദമ്പതികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നവിവരം. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാര്‍. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലറും ഇക്കാര്യം സ്ഥിരീകരിച്ചു.

രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദമ്പതികള്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു. മാനസികമായ എന്തെങ്കിലും വിഷയംകൊണ്ട് ആയിരിക്കാം മരണം. മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു. വിഷമം ഉള്ളതുപോലെയൊന്നും അന്ന് തോന്നിയില്ല. ഇവര്‍ വിദേശത്തായിരുന്നു. നാട്ടില്‍ വന്നിട്ട് ഒരുപാട് വര്‍ഷങ്ങളായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it