Latest News

മതേതര ഐക്യത്തിനുപകരം ജമാഅത്തെ ഇസ് ലാമിയുമായി സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസ് നയം: മുഖ്യമന്ത്രി

മതേതര ഐക്യത്തിനുപകരം ജമാഅത്തെ ഇസ് ലാമിയുമായി സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസ് നയം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: മതേതര-ജനാധിപത്യ ഐക്യത്തിനുപകരം, എസ്ഡിപിഐ, ജമാഅത്തെ ഇസ് ലാമി എന്നിവയുമായി സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് മൂന്നാമതും ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങള്‍ക്കയച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപിയെ തോല്‍പ്പിക്കുകയല്ല, ജയമുറപ്പാക്കിക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ തടയാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും മുസ്ലിംലീഗും ഒറ്റക്കെട്ടാണ്. ബിജെപിക്കെതിരേ കര്‍ഷകരോഷം അണപൊട്ടിയൊഴുകിയിട്ടും തിരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസ് നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it