Latest News

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ശക്തമാക്കുന്നു: ജില്ലയ്ക്ക് പുറത്തേക്ക് ജൂണ്‍ 30 വരെ കാര്‍, ബസ് ഗതാഗതം നിരോധിച്ചു

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ശക്തമാക്കുന്നു: ജില്ലയ്ക്ക് പുറത്തേക്ക് ജൂണ്‍ 30 വരെ കാര്‍, ബസ് ഗതാഗതം നിരോധിച്ചു
X

ചെന്നൈ: ജൂണ്‍ 25 മുതല്‍ 30 വരെ ജില്ലയ്ക്കു പുറത്തേക്കുള്ള ബസ് ഗതാഗതവും സ്വകാര്യവാഹനഗതാഗതവും നിരോധിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു.

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

''അടുത്ത അഞ്ച് ദിവസത്തേക്ക് ജൂണ്‍ 30 വരെ സോണുകള്‍ക്കുള്ളിലുള്ള വാഹനഗതാഗതം അനുവദിക്കില്ല. സര്‍ക്കാര്‍ ബസ്സുകള്‍ തന്നെ ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ വിലക്കുണ്ട്. സ്വകാര്യവാഹനങ്ങളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു.

അതേസമയം അത്യാവശ്യ കാര്യങ്ങള്‍ക്ക് വാഹനപാസ് വാങ്ങിയതിനു ശേഷം ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് സ്വകാര്യവാഹനങ്ങളെ പോകാനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച 2,865 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 33 പേര്‍ മരിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 67,468 ആണ്. ഇതുവരെ കൊവിഡ് ബാധിച്ച് 866 പേരാണ് മരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it