- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജല പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
കോഴിക്കോട്: ജല പരിസ്ഥിതി പരിപാലനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് കുന്ദമംഗലം ജലവിഭവവികസന വിനിയോഗ കേന്ദ്രത്തില്‍ (സിഡബ്ല്യുആര്‍ഡിഎം) തുടക്കമായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ മൂന്നുദിവസങ്ങളിലായാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. എം കെ ജയരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സമഗ്രമായ ജല പരിപാലനത്തിനായി ആഗോളതലത്തില്‍ തന്നെ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങള്‍ പങ്കുവെക്കാനുള്ള വേദിയായിരിക്കുമിത്. ജലവിഭവ പരിപാലനം, ജല മലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍, ഭൂഗര്‍ഗ ജല പരിപാലനം, തണ്ണീര്‍ തടങ്ങള്‍, കാലവസ്ഥാ വ്യതിയാനം, നദീതടങ്ങള്‍ തുടങ്ങിയ പത്ത് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം സി ദത്തന്, നീതി ആയോഗ് സീനിയര്‍ അഡ്വൈസര്‍ ഡോ. നീലം പട്ടേല്‍, പ്രശസ്ത ജല ശാസ്ത്രഞ്ജന്‍ പ്രഫ. വിജയ് പി സിംഗ്, കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രഫ. കെ പി സുധീര്‍, സിഡബ്ല്യൂആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂണ്‍ 24ലെ സമാപന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, പിടിഎ റഹിം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
RELATED STORIES
നെതന്യാഹുവിന്റെ വീടിന് നേരെ ഫ്ളെയര്‍ ബോംബ് ആക്രമണം
17 Nov 2024 4:15 AM GMTഉള്ളിയും കണ്ണീരും തമ്മിലെന്ത് ?|THEJAS NEWS
16 Nov 2024 3:13 PM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍.. പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 3:12 PM GMTതൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം
16 Nov 2024 3:12 PM GMTപാലക്കാട്ടെ പടയോട്ടത്തിൽ പതിനെട്ടടവും പൂഴിക്കടകനും
16 Nov 2024 3:11 PM GMTകണ്ണൂരിലെ അമ്പലത്തില്‍ ഇനി യന്ത്ര ആനയും-വീഡിയോ കാണാം
16 Nov 2024 3:11 PM GMT