Latest News

സംഭലില്‍ ഹിന്ദുമത പരിപാടിയില്‍ പോലിസ് യൂണിഫോമില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെതിരേ അന്വേഷണം

സംഭലില്‍ ഹിന്ദുമത പരിപാടിയില്‍ പോലിസ് യൂണിഫോമില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെതിരേ അന്വേഷണം
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ പോലിസ് യൂണിഫോമില്‍ ഹിന്ദുമത ചടങ്ങുകളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെതിരേ അന്വേഷണം. സംഭല്‍ സിഒ ആയ അനൂജ് കുമാര്‍ ചൗധുരിക്ക് എതിരെയാണ് അന്വേഷണം.അനുജ് ചൗധരി ഡ്യൂട്ടി സമയത്ത് മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നത് കാണാറുണ്ടെന്ന് ചുണ്ടിക്കാട്ടി ആസാദ് അധികാര്‍ സേന ദേശീയ അധ്യക്ഷന്‍ അമിതാഭ് താക്കൂര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.

മതപരമായ ഘോഷയാത്രയുമായി ബന്ധപ്പെട്ട ഗദകള്‍ എടുത്ത് പൂജാരിക്ക് കൊടുക്കുക, ഡ്യൂട്ടി സമയത്ത് ഭജനകള്‍ ആലപിക്കുക, വിവിധ ക്ഷേത്രങ്ങളിലെ മതപരമായ പരിപാടികളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇയാള്‍ ചെയ്തതായി പരാതി പറയുന്നു. ഇതിന്റെയൊക്കെ വീഡിയോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

പോലിസ് യൂണിഫോമില്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തിനൊപ്പം യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട് 2014 ഒക്ടോബര്‍ ആറിന് ഡിജിപി ഇറക്കിയ സര്‍ക്കുലറിന്റെ ലംഘനമാണെന്നും പരാതി പറയുന്നു.മൊറാദാബാദ് ഡിഐജിയുടെ നിര്‍ദേശപ്രകാരം സിഒയ്ക്കെതിരെ അന്വേഷണം ആരംഭിച്ചതായും മൊഴി രേഖപ്പെടുത്താന്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് സര്‍വേക്കെതിരെ പ്രതിഷേധിച്ച മുസ്ലിംകളെ പോലിസ് വെടിവച്ചു കൊന്ന സമയത്ത് ഇയാളും പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ഇയാള്‍ക്കും വെടിയേറ്റു.ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അനുജ് ചൗധുരി അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്. ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ മല്‍സരിച്ചിട്ടുണ്ട്. കൂടാതെ കോമണ്‍വെല്‍ത്ത് മല്‍സരത്തില്‍ സ്വര്‍ണവും നേടി.

Next Story

RELATED STORIES

Share it