Latest News

ഇറാനിലെ വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ അബുല്‍ ഫസല്‍ സര്‍ലാക് കൊല്ലപ്പെട്ടു

ഇറാനിലെ വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ അബുല്‍ ഫസല്‍ സര്‍ലാക് കൊല്ലപ്പെട്ടു
X
സര്‍ലാക്കും സുലൈമാനും

ദുബയ്: ഇറാനിലെ വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ അബുല്‍ ഫസല്‍ സര്‍ലാക് സിറിയയില്‍ വച്ച് കൊല്ലപ്പെട്ടു. വിപ്ലവ ഗാര്‍ഡ് മേധാവി ഖാസിം സുലൈമാന്റെ സഹായിയായിരുന്നു അബുല്‍ ഫസല്‍ സര്‍ലാക്.

സര്‍ലാക് കൊല്ലപ്പെട്ടതെങ്ങനെയെന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ വ്യത്യസ്തമായ റിപോര്‍ട്ടുകളാണ് നല്‍കുന്നത്. കിഴക്കന്‍ അലപ്പൊയില്‍ ഐഎസ് സ്ഥാപിച്ച കെണിയില്‍ കുരുങ്ങിയാണ് മരിച്ചതെന്ന് മെഹ്‌റ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മരണമെന്ന് ഫര്‍സ് വാര്‍ത്താഏജന്‍സിയും അറിയിച്ചു.

സുന്നികളുമായി സര്‍ലാക് സിറിയയിലും ഇറാക്കിലും വമ്പിച്ച യുദ്ധമാണ് നടത്തിയതെന്ന് മെഹ്ര് അനുസ്മരിച്ചു.

അലെപ്പോയില്‍ ഭാര്യക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ജീവിച്ചുവരികയായിരുന്നു. അലപ്പൊയിലെ വിപ്ലവഗാര്‍ഡ് ഓഫിസില്‍ സര്‍ലാക്കിന് നിര്‍ണായകമായ സ്ഥാനമാണ് ഉണ്ടായിരുന്നത്.

ജനുവരിയില്‍ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചുണ്ടായ വ്യേമാക്രമണത്തിലാണ് ഖാസിം സുലൈമാന്‍ കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it