- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; പരാതിയുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കൈവശംവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേര്‍ന്ന് ചിലുമെ ഗ്രൂപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.
ബംഗളൂരുവിലെ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം 9,915 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ, ദലിത് വോട്ടര്‍മാരുടെ ശക്തമായ സാന്നിധ്യമുള്ള 91 ബൂത്തുകള്‍ തേടിപ്പിടിച്ചാണ് ലിസ്റ്റ് വെട്ടിത്തിരുത്തിയതെന്നും പരാതിയുണ്ട്. പട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടിസ് നല്‍കപ്പെട്ട 22 പേര്‍ കോടതിയെ സമീപിച്ചതോടെ ഇവരുടെ പേരുകള്‍ നീക്കം ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍, എല്ലാവര്‍ക്കും കോടതിയെ സമീപിച്ച് നീതി നേടാനാവില്ലെന്നും തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് സ്വമേധയാ പട്ടികയില്‍ നിന്ന് പേര് വെട്ടുന്നത് ക്രമവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
ഇഫ്താര്‍ സൗഹൃദ സംഗമം ഒരുക്കി എസ്ഡിപിഐ ദേശീയ കമ്മിറ്റി
13 March 2025 1:49 AM GMTപത്തനംതിട്ട പോക്സോ കേസ്: രണ്ടാംപ്രതിയുടെ അമ്മയില്‍ നിന്ന് 8.65 ലക്ഷം...
13 March 2025 1:29 AM GMTമാംസ വ്യാപാരിയെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ 50,000 രൂപയുടെ...
13 March 2025 1:10 AM GMTമുസ്ലിംകളെ ചികില്‍സിക്കാന്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക വിഭാഗം...
13 March 2025 12:52 AM GMTടിഎംസിഎ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
13 March 2025 12:46 AM GMTതുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര് എസ് എസ്- ബിജെപി നടപടി മതേതര കേരളത്തിന്...
12 March 2025 5:59 PM GMT