- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ തിരഞ്ഞെടുപ്പിലെ പ്രധാനചര്‍ച്ചാവിഷയങ്ങള്‍ ജനപക്ഷമായിരുന്നോ?
ഡോ. ഹാദിയയുടെ അന്യായ തടങ്കല്‍, സിഎഎ-എന്‍ആര്‍സി സമരങ്ങളോടുള്ള ഇടതു ഇരട്ടത്താപ്പ്, സ്പ്രിങ്‌ലര്‍, സ്വര്‍ണക്കടത്ത്, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, ആര്‍എസ്എസ്-ബിജെപി ഡീല്‍, ആഴക്കടല്‍ മല്‍സ്യ ബന്ധന കരാര്‍, കിഫ്ബി തുടങ്ങി നിരവധി വിഷയങ്ങളുണ്ടായിട്ടും അവയെ ഫലപ്രദമായി ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷത്തിനായില്ല
തിരുവനന്തപുരം: അപ്രസക്തമായ വിഷയങ്ങളായിരുന്നു ഇരുമുന്നണികളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയത്. ശബരിമല യുവതീപ്രവേശം, യുഎഇ കേണ്‍സുലേറ്റുമായി ചേര്‍ന്നുള്ള സ്വര്‍ണക്കടത്ത്, വികസനം എന്നീ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. യുഡിഎഫും ബിജെപിയും ശബരിമല പ്രധാന ചര്‍ച്ചാവിഷയമാക്കി. പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളിലെ കവലപ്രസംഗങ്ങളില്‍ യുഡിഎഫ് വിശ്വാസികള്‍ക്കായി പ്രത്യേക നിയമ നിര്‍മ്മാണം നടത്തുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
എന്‍ഡിഎ ഒരു പടികൂടി കടന്ന് ശബരിമലയെ ഇടതുസര്‍ക്കാര്‍ അവിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു എന്നായിരുന്നു പ്രചാരണം. ബിജെപി-ആര്‍എസ്എസിന്റെ അജണ്ടയായ ശബരിമലയില്‍ യുഡിഎഫ് വീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപിയെ കടത്തിവെട്ടി യുഡിഎഫ് നിയമനിര്‍മ്മാണത്തിന്റെ കരടുമായി മുന്നോട്ട് പോയപ്പോള്‍, പിന്നീട് യുഡിഎഫിനെ ചെറുക്കലായി ബിജെപിയുടെ ദൗത്യം. ഇതിനൊപ്പം, യുഡിഎഫിനെ മാത്രം നേരിടുക എന്നതായി ബിജെപി അജണ്ട. തികച്ചും അപ്രസക്തമായ ശബരിമല പോലുള്ള വിഷയം ഉയര്‍ത്തുന്നതിനോട് നിഷ്പക്ഷ വിഭാഗങ്ങള്‍ക്ക് യോജിപ്പില്ല. പൊതു സമൂഹത്തിന് ഒരു താല്‍പര്യവുമില്ലാത്ത ശബരിമല യുവതീ പ്രവേശം സംഘപരിവാര അജണ്ടയാണെന്ന് തിരിച്ചറിഞ്ഞിട്ടും വോട്ടു ലഭിക്കാന്‍ സാധ്യതയുണ്ടെന്ന പരമ്പരാഗത നിലപാടിലേക്ക് യുഡിഎഫ് എത്തുകയായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത് ശബരിമലയാണെന്ന യുക്തിയില്ലാത്ത നിരീക്ഷണം ഒരു ഘട്ടത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റു പോലും സ്വീകരിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിലെ ഭരണമാറ്റം സ്വപ്‌നം കണ്ട് ന്യുനപക്ഷ വിഭാഗങ്ങളുള്‍പ്പെടെ എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു യുഡിഎഫിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയം. അതേ സമയം, ശബരിമല വിഷയം അതേ നിലയില്‍ ചര്‍ച്ചയാക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം നടത്തുകയും ചെയ്തു. പക്ഷേ ഇടതുപക്ഷം പ്രതിപക്ഷ വിമര്‍ശനം ഭയന്ന് ശബരിമലയോ-വനിത മതിലോ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ധൈര്യപ്പെട്ടില്ല. പൊതു സമൂഹത്തിന് ഒരു തരത്തിലുള്ള താല്‍പര്യവുമില്ലായിരുന്ന ശബരിമല ഉയര്‍ത്തുന്നത് തന്നെ വിഷയദാരിദ്ര്യത്തിന്റെ അടയാളമായി മാത്രമേ കാണാന്‍ സാധിക്കൂ. സംഘപരിവാര അനുനായികളുടെ വര്‍ഗ്ഗീയ ധ്രുവീകരണ അജണ്ട മാത്രമായ ശബരിമല, ഈ തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്താന്‍ സാധ്യതയില്ല എന്നാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചിത്രം. യുഡിഎഫ്-ബിജെപി മുന്നേറ്റത്തിനായി എന്‍എസ്എസ് ശബരിമല വിഷയമുയര്‍ത്തി നാമജപയാത്ര ആരംഭിച്ചുവെങ്കിലും പെട്ടന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
അതേസമയം, ഭരണത്തുടര്‍ച്ച എന്ന സിംഗിള്‍ അജണ്ട മാത്രമാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തില്‍ തുടരുക അല്ലെങ്കില്‍ പിടിച്ചെടുക്കുക എന്ന 'അധികാരമാണ്-രാഷ്ട്രീയപ്രവര്‍ത്തനം' എന്ന അജണ്ടയാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്. അധികാരം നിലനിര്‍ത്തുക എന്നത് ആ രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ലക്ഷ്യമെന്നിരിക്കെ, പൊതുസമൂത്തിന് താല്‍പര്യമില്ലാത്ത സങ്കല്‍പമാണ് പാര്‍ട്ടി ഉയര്‍ത്തിയത്. അതേ സമയം പത്ത്ശതമാനം മുന്നാക്ക സംവരണം എന്ന ഭരണഘടനാവിരുദ്ധ നീക്കത്തിലൂടെ എന്‍എസ്എസിനെ കൈയ്യിലെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും എന്‍എസ്എസ് അവരുടെ സഹജമായ വലതുപക്ഷരാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായാണ് കാണുന്നത്. ഭരണത്തുടര്‍ച്ച സാധ്യത മുന്നില്‍കണ്ടായിരുന്നു സര്‍ക്കാരിന്റെ മുന്നാക്ക പ്രീണന നീക്കം.
ശ്രദ്ധേയമായ ഒരു രാഷ്ട്രീയ പ്രശ്‌നങ്ങളും പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ചിട്ടില്ല. എന്നുമാത്രമല്ല പ്രതിപക്ഷം അത്തരം ഗൗരവമുള്ള രാഷ്ട്രീയവിഷയങ്ങള്‍ എല്‍ഡിഎഫിന് മുന്നില്‍ അവതരിപ്പിച്ചിട്ടുമില്ല. ഡോ. ഹാദിയയുടെ അന്യായ തടങ്കല്‍, സിഎഎ-എന്‍ആര്‍സി സമരങ്ങളോടുള്ള ഇരട്ടത്താപ്പ്, സ്പ്രിങ്‌ലര്‍, സ്വര്‍ണക്കടത്ത്, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, ആര്‍എസ്എസ്-ബിജെപി ഡീല്‍, ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ ഇങ്ങനെ നിരവധി വിഷയങ്ങളുണ്ടായിട്ടും അവയെ ഫലപ്രദമയായി ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷത്തിനായില്ല.
പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിങ്‌ളര്‍, ആഴക്കടല്‍ മല്‍സ്യബന്ധനം തുടങ്ങിയ വിഷയങ്ങള്‍ പോലും സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ഐശ്വര്യം കേരള യാത്രയിലൂടെ വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു എങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ പൊരുത്തക്കേടുകള്‍ യുഡിഎഫിന് തിരിച്ചടിയായി. അവസാന ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെ മൂലക്കിരുത്തി ഉമ്മന്‍ ചാണ്ടിയെ ലീഡറാക്കി ഉയര്‍ത്തിയത് ഗ്രൂപ്പ് സമവാക്യങ്ങളില്‍ ചെറുതല്ലാത്ത പ്രശ്‌നങ്ങളുമുണ്ടാക്കി. ലൗ ജിഹാദ് ഉള്‍പ്പെടെ എന്‍ഡിഎ തീവ്രവര്‍ഗ്ഗീയ ആശയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്. അത് ഏറ്റ് പിടിച്ച് ഇടതിനൊപ്പമുള്ള ജോസ് കെ മാണിയും ലൗ ജിഹാദ് ഉയര്‍ത്തിയിരുന്നു. ഇരു മുന്നണികളും ഹൈക്കോടതി കോടതി തള്ളിയ സംഘപരിവാര ലൗ ജിഹാദിനെതിരെ ഈ തിരഞ്ഞെടുപ്പില്‍ പ്രതികരിച്ചിട്ടില്ല.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളും മല്‍സരരംഗത്ത് സജീവമാണ്. ഈ രണ്ട് പാര്‍ട്ടികളും ഇക്കുറി കഴിഞ്ഞ തവണ മല്‍സരിച്ച അത്രയും മണ്ഡലങ്ങളില്‍ ഇക്കുറി മല്‍സരിക്കുന്നില്ല. എസ്ഡിപിഐ 42 ഇടത്തും വെല്‍ഫെയര്‍ പാര്‍ട്ടി 19 ഇടങ്ങളിലുമാണ് ഇക്കുറി മല്‍സരിക്കുന്നത്. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്ഡിപിഐ ഇക്കുറി മല്‍സരരംഗത്തുള്ളത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം ശബരിമല പോലുള്ള സംഘപരിവാര അജണ്ടകള്‍ മുന്നണികള്‍ ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുദ്രാവാക്യം എസ്ഡിപിഐ ഉയര്‍ത്തുന്നത്.സാമൂഹിക നീതിക്ക് വെല്‍ഫെയറിനൊപ്പം എന്നതായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇരുമുന്നണികളും പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട്. ഒരു പരിധിവരെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയത് പുതുരാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പിഡിപി ഇടതുപക്ഷത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
RELATED STORIES
തേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMT