Latest News

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കുറിച്ചും ഇതേ അഭിപ്രായമാണോ? ; സുരേഷ് ഗോപിക്കെതിരേ ഒ ആര്‍ കേളു

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കുറിച്ചും ഇതേ അഭിപ്രായമാണോ? ; സുരേഷ് ഗോപിക്കെതിരേ ഒ ആര്‍ കേളു
X

ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതന്‍ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഒട്ടും നിലവാരമില്ലാത്തതെന്ന് മന്ത്രി ഒ ആര്‍ കേളു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കുറിച്ചും സുരേഷ് ഗോപിക്ക് ഇതേ അഭിപ്രായമാണോ എന്നും അദ്ദേഹം ചോദിച്ചു.നിരവധി പേരാണ് സുരേഷ് ഗോപിക്കെതിരേ വിമര്‍ശനവുമായി രംഗത്തു വരുന്നത്.

പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനുവും രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്നായിരുന്നു അവര്‍ പറഞ്ഞത്.സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി ചോദിച്ചു. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാള്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it