Latest News

കാറില്‍ സാനിറ്റൈസറുണ്ടോ? ശ്രദ്ധിക്കുക, ചിലപ്പോള്‍ തീപ്പിടിത്തത്തിനു കാരണമാകും

അപകടത്തിന് അഗ്‌നിശമന സേന പറയുന്ന കാരണങ്ങളിലൊന്ന് ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിച്ച സാനിറ്റൈസര്‍ ബോട്ടില്‍ ശരിയായി അടക്കാത്തതു കാരണം ലീക്കായി എഞ്ചിന്‍ റൂമിലേക്ക് എത്തുകയും അത് തീപ്പിടിത്തത്തിന് കാരണമാകുകയും ചെയ്തുവെന്നാണ്.

കാറില്‍ സാനിറ്റൈസറുണ്ടോ? ശ്രദ്ധിക്കുക, ചിലപ്പോള്‍ തീപ്പിടിത്തത്തിനു കാരണമാകും
X

കോഴിക്കോട്: കൊവിഡിനെ ചെറുക്കാന്‍ യാത്രക്കിടെ സാനിറ്റൈസര്‍ കരുതുന്നവരാണ് അധികപേരും. യാത്രാവാഹനങ്ങളില്‍ സാനിറ്റൈസര്‍ കരുതുന്നത് സ്ഥിരം ശീലമായി മാറിയിട്ടുണ്ട്. എന്നാല്‍ സാനിറ്റൈസറിനെ അല്‍പ്പം സൂക്ഷിക്കണമെന്നാണ് ഒഡീഷയില്‍ നിന്നുള്ള വാര്‍ത്ത മുന്നറിയിപ്പു തരുന്നത്. അവിടെ നിര്‍ത്തിയിട്ട കാര്‍ തീപ്പിടിച്ച് കത്തിനശിച്ചതിനു കാരണം കാറിനുള്ളില്‍ സൂക്ഷിച്ച സാനിറ്റൈസര്‍ ആയിരുന്നു എന്നാണ് അഗ്നിശമന സേന പറയുന്നത്. സഞ്ജയ് പത്ര എന്ന മെഡിക്കല്‍ സ്റ്റോര്‍ ഉടമ കാര്‍ നിര്‍ത്തി കടയിലേക്ക് പോകുന്നതിന് മുന്‍പ് കാറിന്റെ ഡാഷ് ബോര്‍ഡ്, സ്റ്റിയറിംഗ്, സീറ്റ് എന്നിവ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. ശേഷം കാര്‍ പൂട്ടി പുറത്തിറങ്ങി നൂറു മീറ്റര്‍ നടന്ന് മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോഴേക്കും കാറിന് തീപ്പിടിച്ചു. നിയന്ത്രിക്കാനാകാത്ത വിധം ആളിക്കത്തിയ തീ അഗ്‌നിരക്ഷാസേനയിലെ പത്ത് ജീവനക്കാര്‍ അരമണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് അണക്കാനായത്.





അപകടത്തിന് അഗ്‌നിശമന സേന പറയുന്ന കാരണങ്ങളിലൊന്ന് ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിച്ച സാനിറ്റൈസര്‍ ബോട്ടില്‍ ശരിയായി അടക്കാത്തതു കാരണം ലീക്കായി എഞ്ചിന്‍ റൂമിലേക്ക് എത്തുകയും അത് തീപ്പിടിത്തത്തിന് കാരണമാകുകയും ചെയ്തുവെന്നാണ്. ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ചൂടുള്ള എഞ്ചിനിലേക്ക് എത്തിയതോടെ തീ ആളിപ്പടരുകയായിരുന്നു. കാറിനുള്ളില്‍ സാനിറ്റൈസറിനു പുറമെ സ്േ്രപ കുപ്പിയും സൂക്ഷിച്ചിരുന്നു.

അടച്ചിട്ട കാറില്‍ സാനിറ്റൈസര്‍ കുപ്പിയുടെ മൂടി തുറന്നിരുന്നാല്‍ സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ ബാഷ്പീകരിച്ച് കാറിനുള്ളില്‍ നിറയും. ഇതോടെ വാഹനത്തിന്റെ ഉള്‍വശം ഒരു ഗ്യാസ് ചേംബറായി മാറും. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുള്ള ചെറിയ സ്പാര്‍ക്ക് വന്നാല്‍ പോലും വന്‍ തീപ്പിടിത്തം സംഭവിക്കും എന്നും അഗ്നിശമന സേന പറയുന്നു. വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന സാനിറ്റൈസറുകളില്‍ ആല്‍ക്കഹോളിന്റെ അളവ് വ്യത്യസ്തമാണ്. 80 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകളും വിപണിയിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ തീപ്പിടിത്തമുണ്ടാകാന്‍ വളരെ സാധ്യതയുള്ളതാണ് ഇത്തരം വസ്തുക്കള്‍.

Next Story

RELATED STORIES

Share it