Latest News

ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ 40 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ 40 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
X

ജിദ്ദ: 'നന്മയില്‍ നാല്‍പ്പതാണ്ട്' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന 40 ാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അറബ് ന്യൂസ് മാനേജിങ് എഡിറ്ററുമായ സിറാജ് വഹാബ് നിര്‍വ്വഹിച്ചു. സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നതോടൊപ്പം, ക്രിയാത്മക സമൂഹത്തിനെ സൃഷ്ടിക്കാനാവശ്യമായ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നേതൃത്വം നല്‍കിയെന്നും, ഇത് മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും മാതൃകയാണെന്നും സിറാജ് വഹാബ് അഭിപ്രായപ്പെട്ടു. ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ തൊണ്ണൂറുകളില്‍ രൂപീകരിച്ച ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) നിരന്തരമായി സ്‌കൂള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെടാനും സ്‌കൂളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ത്ഥം ഗ്രഹിക്കാതെ ഖുര്‍ആന്‍ മനഃപാഠമാകുന്നതിനേക്കാള്‍ ഉത്തമമാണ് ആശയങ്ങള്‍ മനസിലാക്കുകയും സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നത് എന്നും, സൗദിയിലെ പ്രവാസികളില്‍ മികച്ച സമൂഹമാണ് കേരളീയ സമൂഹമെന്നും ഇസ്‌ലാഹി സെന്റര്‍ ഡയറക്ടര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമംരി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.

കലുഷിതമായ വര്‍ത്തമാന ചുറ്റുപാടില്‍ ജീവിതത്തില്‍ ദൈവീക സ്മരണകള്‍ വര്‍ധിപ്പിക്കണമെന്ന് ഇസ്‌ലാഹി സെന്റര്‍ മുഖ്യ രക്ഷാധികാരി ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉപദേശിച്ചു.

കെ എന്‍ എം മര്‍കസുദ്ദഅവ സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഇസ്ലാഹി സെന്റര്‍ മുന്‍ പ്രബോധകനും കെ.എന്‍.എം. മര്‍കസുദ്ദഅവ ട്രഷററുമായ അഹമ്മദ് കുട്ടി മദനി തുടങ്ങിയവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി പി മുഹമ്മദലി, അബീര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് ആലുങ്ങല്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ (ഒ.ഐ.സി.സി), റഫീഖ് പത്തനാപുരം (നവോദയ ജിദ്ദ) മായിന്‍ കുട്ടി (മീഡിയ ഫോറം) അമീറലി (ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി) നജീബ് കളപ്പാടന്‍ (ഇ എഫ് എസ് ലോജിസ്റ്റിക്), മജീദ് നഹ (എം.എസ് .എസ്) സി എച് ബഷീര്‍ (കെ ഐ ജി) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സഫറുല്ലഹ് (കെ.ഐ.ജി) ഡോക്ടര്‍ ഫൈസല്‍ (ഇസ്പാഫ്) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുജീബ് റഹ്മാന്‍ സ്വലാഹി ഖുര്‍ആന്‍ പാരായണം നടത്തി. ട്രഷറര്‍ സലാഹ് കാരാടന്‍ ഇസ്ലാഹി സെന്റര്‍ ഇന്നലെകളില്‍ പിന്നിട്ട നാഴികക്കല്ലുകള്‍ സദസ്സിനെ പരിചയപ്പെടുത്തി. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ റഷാദ് കരുമാര സ്വാഗതവും ജനറല്‍ സിക്രട്ടറി ശക്കീല്‍ ബാബു നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it