Latest News

ഗസയിലെ ഏക കാന്‍സര്‍ ആശുപത്രിയും തകര്‍ത്ത് ഇസ്രായേല്‍

ഗസയിലെ ഏക കാന്‍സര്‍ ആശുപത്രിയും തകര്‍ത്ത് ഇസ്രായേല്‍
X

ഗസ: ഗസയിലെ ഏക കാന്‍സര്‍ ആശുപത്രിയും തകര്‍ത്ത് ഇസ്രായേല്‍. ഗസയെ രണ്ടായി വിഭജിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 17 മാസം നീണ്ടുനിന്ന യുദ്ധത്തിന്റെ ഭൂരിഭാഗവും ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ആശുപത്രി.

ആശുപത്രി നിര്‍മ്മിക്കാനും ധനസഹായം നല്‍കാനും സഹായിച്ച തുര്‍ക്കി, ഒരു ഘട്ടത്തില്‍ ഇസ്രായേല്‍ സൈന്യം അതിനെ ഒരു താവളമായി ഉപയോഗിച്ചുവെന്ന് പറഞ്ഞു. വെടിനിര്‍ത്തല്‍ സമയത്ത് ഒരു മെഡിക്കല്‍ സംഘം ആശുപത്രി സന്ദര്‍ശിച്ചതായും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും നല്ല നിലയിലാണ് ആശുപത്രി പ്രവര്‍ത്തിച്ചു വന്നതെന്നും ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. സാക്കി അല്‍-സഖ്സൂഖ് പറഞ്ഞു. 'ഇത്രയും രോഗികള്‍ക്ക് ജീവനാഡിയായി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രി ബോംബിട്ട് തകര്‍ത്താല്‍ എന്ത് നേട്ടമുണ്ടാകുമെന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയില്ല,' മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീന്‍ സഹായ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

ഗസയിലെ ആരോഗ്യ പരിരക്ഷാ സംവിധാനം ഇസ്രായേല്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎന്‍ പിന്തുണയുള്ള വിദഗ്ധരും ആരോപിച്ചു. അതേസമയം, ഹമാസ് ബന്ദികളാക്കിയ 59 പേരെ മോചിപ്പിക്കുന്നതുവരെ ഗസയില്‍ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it