Latest News

കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈനികൻ വെടിവച്ച് കൊന്നു

കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈനികൻ വെടിവച്ച് കൊന്നു
X

തെല്‍അവീവ്: കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീന്‍ ബാലനെ ആളുകള്‍ നോക്കിനില്‍ക്കെ ഇസ്രായേല്‍ സൈനികന്‍ വെടിവച്ച് കൊന്നു. കൊടുംക്രൂരത ചെയ്ത സൈനികനെ അഭിനന്ദിച്ച് ഇസ്രായേല്‍ മന്ത്രി രംഗത്തെത്തി. ഷുഫാത്ത് അഭയാര്‍ഥിക്യാംപ് ചെക്ക് പോയിന്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. 13 വയസ്സുള്ള റാമി ഹംദാന്‍ അല്‍ ഹല്‍ഹുലി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുകയായിരുന്നു റാമി ഹംദാന്‍. ഇതിനിടെ സ്ഥലത്തെത്തിയ ഇസ്രായേല്‍ പട്ടാളക്കാരന്‍ തൊട്ടടുത്ത് നിന്ന് കുട്ടിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിന്ന നില്‍പ്പില്‍ റോഡില്‍ പിടഞ്ഞുവീണ റാമിയെ ഇസ്രായേല്‍ സേന തന്നെ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു.

കുട്ടിയെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈനികനെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ വാദിയും മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ ആണ് അഭിനന്ദിച്ചത്. ഇസ്രായേല്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കിയ ''ഭീകരന്‍'' ആണ് റാമി ഹംദാന്‍ എന്നും അവനുനേരെ വെടിയുതിര്‍ത്ത സൈനികനെ സല്യൂട്ട് ചെയ്യുന്നു എന്നും ബെന്‍ഗ്വിര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. കടുത്ത മുസ്‌ലിം, ഫലസ്തീന്‍ വിരുദ്ധ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുന്ന യാഥാസ്ഥിക സയണിസ്റ്റ് നേതാവാണ് ബെന്‍ ഗ്വിര്‍. ഗസയില്‍നിന്ന് ഫലസ്തീനികളെ പൂര്‍ണമായും ഒഴിപ്പിച്ച് നാടുകടത്തണമെന്ന് നേരത്തെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിച്ച് വന്‍നയതന്ത്ര കോലാഹലങ്ങളും ബെന്‍ഗ്വിര്‍ സൃഷ്ടിച്ചിരുന്നു.

Next Story

RELATED STORIES

Share it