Latest News

ഇസ്രായേലിനെ ഏത് നിമിഷവും ഇറാന്‍ ആക്രമിച്ചേക്കും; ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

ഇസ്രായേലിനെ ഏത് നിമിഷവും ഇറാന്‍ ആക്രമിച്ചേക്കും; ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക
X

ന്യൂഡല്‍ഹി: ഇറാന്‍ ഏത് നിമിഷവും ഇസ്രായേലിനെ ആക്രമിക്കാന്‍ സാധ്യത. 48 മണിക്കൂറിനകം ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിലെ ഖുദ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പിന്നില്‍ ഇസ്രയേലാണെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനിലേക്കും ഇസ്രായേലിലേക്കും ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം. രണ്ടു രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. പരമാവധി യാത്ര ഒഴിവാക്കി താമസസ്ഥലങ്ങളില്‍ തുടരാന്‍ ശ്രമിക്കണമെന്നും ഇവര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യക്ക് പുറമെ മറ്റ് നിരവധി രാജ്യങ്ങള്‍ ഇസ്രായേലിലേക്ക് യാത്ര നിരോധിച്ചു. ടെല്‍ അവീവ്, ജറുസലേം അടക്കം നഗരങ്ങളില്‍ നിന്ന് പുറത്തേക്കുള്ള യാത്ര പാടില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it